മുണ്ടക്കയം : വന്യജീവി ആക്രമണങ്ങള്‍ തടയാൻ 1972ലെ കേന്ദ്ര വനംവന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നും നാളെയും ജനകീയയാത്ര നടത്തും.
മാർച്ച് 27ന് ഡല്‍ഹിയില്‍ നടക്കുന്ന ധർണ്ണയ്ക്ക് ഐക്യദാർഢ്യം
കേരളാ കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പിയുടെയും, പാർട്ടി എം.എല്‍.എമാരുടെയും നേതൃത്വത്തില്‍ 27ന് ഡല്‍ഹിയില്‍ നടക്കുന്ന ധർണ്ണയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ജനകീയ യാത്ര നടത്തുന്നതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എ, അഡ്വ.സാജൻ കുന്നത്ത് എന്നിവർ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
യാത്രയ്ക്ക് കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫലോപ്പസ് മാത്യു നേതൃത്വം നല്‍കും. 14 ന് 2.30 ന് പിണ്ണാക്കനാട് ജംഗ്ഷനില്‍ ജോസ്. കെ.മാണി എം.പി. ജാഥാ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും