ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യം നല്‍കുന്നത് സിക്കിം ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ

ഡല്‍ഹി: ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യം നല്‍കുന്നത് സിക്കിമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ. 10,000 രൂപയാണ് സിക്കിം ആശമാർക്ക് വേതനമായി നല്‍കുന്നത്. ഇൻസെന്‍റീവുകളടക്കം ആന്ധ്രപ്രദേശും 10,000 രൂപ ആശമാർക്ക് നല്‍കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 6000 രൂപയാണ് കേരളത്തിലെ ആശാ വർക്കർമാർക്കു വേതനമായി ലഭിക്കുന്നത് കേരളത്തിലെ ആശാ വർക്കർമാർക്കുള്ള കേന്ദ്രവിഹിതത്തില്‍ കുടിശികയൊന്നും വരുത്തിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്‍റെ അവകാശ വാദം തെറ്റാണെന്ന് കേന്ദ്രം

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലുള്ള ആശാ വർക്കർമാരാണ് ഏറ്റവും കൂടുതല്‍ വേതനം കൈപ്പറ്റുന്നതെന്ന സംസ്ഥാന സർക്കാരിന്‍റെ വാദം തെറ്റാണെന്ന് കേന്ദ്രം വ്യക്തമാക്കി . അഡ്വ. ഹാരിസ് ബീരാൻ രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര കുടുംബ-ആരോഗ്യക്ഷേമവകുപ്പ് സഹമന്ത്രി പ്രതാപ് റാവു ജാദവ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആശാ വർക്കർമാർക്കുള്ള ധനസഹായം വർധിപ്പിക്കാൻ തീരുമാനം
.
നാഷണല്‍ ഹെല്‍ത്ത് മിഷനു കീഴിലുള്ള നയരൂപീകരണ സ്ഥാപനമായ മിഷൻ സ്റ്റിയറിംഗ് ഗ്രൂപ്പിന്‍റെ യോഗത്തില്‍ ആശാ വർക്കർമാർ ചെയ്യുന്ന പ്രവർത്തനങ്ങള്‍ വിലയിരുത്തി. അതിന്‍റെ അടിസ്ഥാനത്തില്‍ ആശാ വർക്കർമാർക്കുള്ള ധനസഹായം വർധിപ്പിക്കാൻ യോഗത്തില്‍ തീരുമാനിച്ചതായും അതുമായി സർക്കാർ മുന്നോട്ടു പോകുകയാണെന്നും നഡ്ഡ പറഞ്ഞു.

കേരളത്തിനു നല്‍കാനുള്ള കേന്ദ്രവിഹിതം പൂർമായും .നല്‍കിയിട്ടുണ്ട്.

ആശാ വർക്കർമാരുമായി ബന്ധപ്പെട്ട് കേരളത്തിനു നല്‍കാനുള്ള കേന്ദ്രവിഹിതം പൂർണമായും സംസ്ഥാനത്തിനു നല്‍കിയിട്ടുണ്ട്. കുടിശികയൊന്നും നല്‍കാനില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. എന്നാല്‍ പണം വിനിയോഗിച്ചതിന്‍റെ വിശദാംശങ്ങള്‍ (യൂട്ടിലിറ്റി സർട്ടിഫിക്കറ്റ്) കേരളം ഇതുവരെ കൈമാറിയിട്ടില്ല. ഇതു ലഭിക്കുന്നതനുസരിച്ച്‌ കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും നഡ്ഡ വ്യക്തമാക്കി.

അതേസമയം, കേന്ദ്രവിഹിതം സംബന്ധിച്ചു ആരോഗ്യമന്ത്രിയുടെ പ്രസ്താവന രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹത്തിനെതിരേ അവകാശലംഘന നോട്ടീസ് നല്‍കുമെന്നും സന്തോഷ് കുമാർ പ്രതികരിച്ചു. കേരളത്തിന് ഒന്നും കിട്ടാനില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞതു കള്ളമാണ്. ആകെ 600 കോടിയോളം രൂപ കേന്ദ്രസർക്കാർ നല്‍കാനുണ്ട്. ഇതില്‍ 2023-24 സാന്പത്തികവർഷം മാത്രം 100 കോടി രൂപ കേന്ദ്രവിഹിതമായി കേരളത്തിനു ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശാ വർക്കർമാരുടെ സ്കീം വർക്കേഴ്സ് എന്ന സ്റ്റാറ്റസ് കേന്ദ്രസർക്കാർ മാറ്റാൻ പോകുന്നില്ലെന്നും വേതനവർധന ഉണ്ടാകില്ലെന്നുമാണ് മന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നതെന്നും സന്തോഷ് കുമാർ കൂട്ടിച്ചേർത്തു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →