ചോദ്യപ്പേപ്പര്‍ സൂക്ഷിച്ച മുറിക്കു സമീപം രാത്രിയിലെത്തിയ സ്‌കൂൾ പ്രിൻസിപ്പൽ റോയ് ബി ജോണിനെയും ഓഫീസ് അസിസ്റ്റന്റ് ലറിന്‍ ഗില്‍ബര്‍ട്ടിനെയും സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു

തിരുവനന്തപുരം: ചോദ്യപ്പേപ്പര്‍ സൂക്ഷിച്ച മുറിക്കു സമീപം മാർച്ച് 11ന് രാത്രി 10 മണിക്ക് ശേഷം പ്രിന്‍സിപ്പലിനെയും മറ്റു രണ്ട് പേരെയും സംശയകരമായ സാഹചര്യത്തില്‍ കണ്ട സംഭവത്തില്‍ നടപടി. പ്ലസ് ടു പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ മോഷ്ടിക്കാനാണ് ഇവര്‍ സ്‌കൂളിലെത്തിയതെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു .തിരുവനന്തപുരം അമരവിള എല്‍ എം എസ് എച്ച് എസ് സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ രാത്രി 10 മണിക്ക് ശേഷമായിരുന്നു സംശയകരമായ സാഹചര്യങ്ങള്‍ കണ്ടത്.സംഭവത്തിൽ പ്രിന്‍സിപ്പല്‍ റോയ് ബി ജോണിനെയും ഓഫീസ് അസിസ്റ്റന്റ് ലറിന്‍ ഗില്‍ബര്‍ടിനെയും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

പ്രിന്‍സിപ്പല്‍ റോയ് ബി ജോണിന് പരീക്ഷാ ചുമതല ഉണ്ടായിരുന്നില്ല

നാട്ടുകാരാണ് വളഞ്ഞ് പിടികൂടി പോലീസില്‍ അറിയിച്ചത്. പ്രിന്‍സിപ്പല്‍ റോയ് ബി ജോണും ഓഫീസ് അസിസ്റ്റന്റ് ലറിന്‍ ഗില്‍ബര്‍ട്ടും രാത്രി സ്‌കൂളിലെത്തിയത് കണ്ട നാട്ടുകാരാണ് . പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെ വളഞ്ഞ് പിടികൂടിയത്. പ്രിന്‍സിപ്പല്‍ റോയ് ബി ജോണിന് പരീക്ഷാ ചുമതല ഉണ്ടായിരുന്നില്ല. ചോദ്യപ്പേപ്പര്‍ സുരക്ഷക്കായി ലറിന്‍ ഗില്‍ബര്‍ട്ടിനെ അനധികൃതമായി റോയ് നിയമിച്ചതായാണ് വിവരം.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →