ഇംഫാല്‍ | മണിപ്പൂരില്‍ സൈനികരുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ചങ്കൗബംഗിലുണ്ടായ അപകടത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റു. രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചും മറ്റൊരാള്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരിച്ചതെന്ന് സൈനിക വക്താവ് പറഞ്ഞു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ സേനാപതിയിലെ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു .