യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂര്‍ \ ആദിവാസി യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കണ്ണൂര്‍ ഇരിക്കൂര്‍ ഊരത്തൂരില്‍ രജനി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ആന്തരികാവയവങ്ങള്‍ക്കേറ്റ പരുക്കാണ് മരണ കാരണം .

മാർച്ച് 9 ഞായറാഴ്ച രാത്രി രജനിയും ബാബുവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെയാണ് മര്‍ദനമേറ്റതെന്നാണ് പോലീസിന്റെ നിഗമനം. ആന്തരികാവയവങ്ങള്‍ക്കേറ്റ പരുക്കാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വയനാട് തവിഞ്ഞാല്‍ സ്വദേശിയായ രജനി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കശുവണ്ടി തോട്ടത്തില്‍ ജോലിക്ക് വന്നതായിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →