.രാജാക്കാട് :സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി വർഗീസ് നയിക്കുന്ന ജനസംരക്ഷണ യാത്രയുടെ ഒന്നാം ദിവസത്തെ സമാപനം രാജാക്കാട്ട് നടന്നു
വിവിധ വിഷയങ്ങളില്‍ അടിയന്തിര പരിഹാരം ആവശ്യപ്പെട്ടാണ് ജനസംരക്ഷണ യാത്ര
.വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണം, ജില്ലയിലെ ഭൂവിഷയങ്ങള്‍, ജില്ലയില്‍ മാത്രമായുള്ള നിർമ്മാണ നിരോധനം, മയക്കുമരുന്നിന്റെ വർദ്ധിച്ചു വരുന്ന ഉപയോഗം,പട്ടയ വിഷയങ്ങള്‍, ജനകീയ വിഷയങ്ങളില്‍ സംസ്ഥാന സർക്കാർ ഇടുക്കി ജില്ലയോട് കാണിക്കുന്ന അവഗണന എന്നീ വിവിധ വിഷയങ്ങളില്‍ അടിയന്തിര പരിഹാരം ആവശ്യപ്പെട്ടാണ് ജനസംരക്ഷണ യാത്ര സംഘടിപ്പിച്ചിട്ടുളളത്.
ബി.ജെപി സംസ്ഥാന വക്താവ് അഡ്വ.ടി.പി സിന്ധുമോള്‍ ഉദ്ഘാടനം ചെയ്തു
രാജാക്കാട് നടന്ന സമാപന സമ്മേളനം ബി.ജെപി സംസ്ഥാന വക്താവ് അഡ്വ.ടി.പി സിന്ധുമോള്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.എ അനീഷ് അദ്ധ്യക്ഷത വഹിച്ചു.അതിജീവന പോരാട്ട വേദി ചെയർമാൻ റസാക് ചൂരവേലില്‍ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം ജനറല്‍ സെക്രട്ടറി വി.എസ് സജി സ്വാഗതവും,വി.വി ബാബു നന്ദിയും അർപ്പിച്ചു.ഷാജി നെല്ലിപറമ്പില്‍, വി.എസ് രതീഷ്, സി.സന്തോഷ്‌കുമാർ,സുനില്‍കുമാർ,ബിജു കോട്ടയില്‍, സരേഷ് മീനത്തേരി എന്നിവർ പ്രസംഗിച്ചു
..