തിരുവനന്തപുരം| പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മരുതന്‍കുഴിയില്‍ ദര്‍ശനീയം വീട്ടില്‍ രതീഷിന്റെ മകന്‍ ദര്‍ശനാണ് (17) മരിച്ചത്. ഇന്ന് (മാർച്ച് 3 തിങ്കളാഴ്ച) രാവിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം. വഴുതക്കാട് ചിന്‍മയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ദര്‍ശന്‍.
അച്ഛനും അമ്മയും വിഷമിക്കരുതെന്ന് ആത്മഹത്യാ കുറിപ്പിൽ
.
പരീക്ഷയെ ചൊല്ലി കുട്ടിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പ് പരീക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതാണെന്ന് പോലീസ് പറഞ്ഞു. എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓര്‍മിക്കാനാകുന്നില്ല. അച്ഛനും അമ്മയും വിഷമിക്കരുതെന്നും കുറിപ്പിലുണ്ട്. ഏക മകനായിരുന്നു ദര്‍ശന്‍..
