കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസിൽ അക്രമം നടത്തിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലാ സ്വദേശിനിയായ ബിന്ദുവിനെയാണ് യാത്രകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തത്. 2024 ഫെബ്രുവരി 18-നാണ് സംഭവം നടന്നത്. .
.മദ്യപിച്ച് ബസിൽ ബഹളം ഉണ്ടാക്കിയതിനെ ചോദ്യം ചെയ്ത യാത്രകാരിയെ യുവതി മർദിച്ചു. കൂടാതെ കണ്ടക്ടറുടെ മൊബൈൽ ഫോൺ എടുത്ത് റോഡിലേക്ക് എറിയുകയും ചെയ്തു.
