മസ്തിഷ്കമരണം സംഭവിച്ച സത്യശീലന്റെ അവയവങ്ങൾ ദാനം ചെയ്തു

ഉളളൂർ : തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച 67 വയസുള്ള ആറ്റിങ്ങൽ പാർത്തുകോണം കവലയൂരിൽആർ. സത്യശീലന്റെ അവയവങ്ങൾ ദാനം ചെയ്തു. സത്യശീലന്റെ കരൾ, രണ്ട് വൃക്കകൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്.
രക്തസ്രാവത്തെ തുടർന്ന് ഫെബ്രുവരി 12-നാണ് സത്യശീലനെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 14-നാണ് ഡോക്ടർമാർ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു

സത്യശീലന്റെ കുടുംബം

സത്യശീലൻ തിരുവനന്തപുരം കടുവായിൽ ബിൽഡിംഗ് മെറ്റീരിയൽ ഷോപ്പ് നടത്തുകയായിരുന്നു. ഭാര്യ ശോഭ സത്യൻ, മക്കൾ ദിവിൻ സത്യൻ, ദേവി സത്യൻ എന്നിവരാണ് കുടുംബാംഗങ്ങൾ. മരണാനന്തര അവയവദാനം സർക്കാരിന്റെ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (K-SOTTO) വഴിയാണ് അവയവ മാറ്റം സംബന്ധിച്ച നടപടിക്രമങ്ങൾ നിർവഹിച്ചത്. സംസ്കാര ചടങ്ങുകൾ ഇന്നലെ (ഫെബ്രുവരി 15)കവലയൂരിലെ ദേവകി നിവാസിൽ നടന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →