കൊച്ചി :മഫ്ടിയില്‍ ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർക്ക് ഉന്നത അധികാരികളുടെ പ്രത്യേക ഉത്തരവും തിരിച്ചറിയല്‍ കാർഡും കൈയില്‍ കരുതണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നാട്ടുകാർ ചോദ്യം ചെയ്യുന്നെങ്കില്‍ തിരിച്ചറിയില്‍ കാർഡ് കാണിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടിരിക്കുകയാണ്
. 2024 ഒക്ടോബർ 24നു ലഹരി മുരുന്നു സ്പെഷ്യല്‍ പരിശോധനക്ക് പോയ വാകത്താനം സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഹർജിക്കാരനും കൂട്ടരും ആക്രമിച്ചെന്നായിരുന്നു പരാതി. ആക്രമണം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
മഫ്ടിയിലെത്തുന്ന പൊലീസുകാരെ ജനം ചോദ്യം ചെയ്താല്‍ കുറ്റപ്പെടുത്താനാകില്ലെന്നും കോടതി
.കോട്ടയം സ്വദേശി ഷിബിൻ ഷിയാദിനു മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. മയക്കുമരുന്നു കൈവശം വച്ചെന്നു സംശയിച്ചു മഫ്ടിയിലെത്തിയ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുരുമുളക് സ്പ്രേ അടിച്ചു രക്ഷപ്പെട്ടെന്നാണ് കേസ്. മഫ്ടിയിലെത്തുന്ന പൊലീസുകാരെ ജനം ചോദ്യം ചെയ്താല്‍ കുറ്റപ്പെടുത്താനാകില്ലെന്നും പൊലീസ്, സി.ബി.ഐ, ജഡ്ജിമാരുടെ വ്യാജ സ്ഥാനമാനങ്ങളും യൂണിഫോമും ദുരുപയോഗം ചെയ്തും തട്ടിപ്പ് നടക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, പൊലീസുകാർക്ക് സ്വന്തം സുരക്ഷ കണക്കിലെടുത്ത് യൂണിഫോം അണിയുന്നതാണ് ഉചിതമെന്നും കോടതി നിരീക്ഷിച്ചു.
മേലധികാരിയുടെ ഉത്തരവുണ്ടെങ്കില്‍ മാത്രം മഫ്ടിയില്‍ ഡ്യൂട്ടി ചെയ്യാനാവൂ
പൊലീസുകാർ യൂണിഫോമില്‍ ആയിരുന്നില്ലെന്നും തിരിച്ചറിയല്‍ കാർഡ് കാണിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു. അതിനാൽ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നു പറയാനാകില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. തുടർന്നാണ് കോടതി വിഷയം വിശദമായി പരിശോധിച്ചത്. മഫ്ടി ഡ്യൂട്ടിയെക്കുറിച്ച് നാഗരിക സുരക്ഷാ സംഹിതയിലോ പൊലീസ് ആക്ടിലോ പറയുന്നില്ല. മേലധികാരിയുടെ ഉത്തരവുണ്ടെങ്കില്‍ മാത്രം മഫ്ടിയില്‍ ഡ്യൂട്ടി ചെയ്യാമെന്നാണ് മാന്വലില്‍ പറയുന്നത്. ഈ കേസില്‍ എസ്പിയുടെ പ്രത്യേക ഉത്തരവ് പ്രോസിക്യൂഷൻ ഹാജരാക്കി. ഉത്തരവില്‍ മഫ്ടി ഡ്യൂട്ടി നിർദ്ദേശിച്ചിട്ടില്ലെന്നു കോടതി കണ്ടെത്തി
.കോടതിയുടെ വിലയിരുത്തൽ
കുരുമുളക് സ്പ്രേ ഉപയോഗിച്ചുവെന്നാണ് ചുമത്തിയ ഏക ജാമ്യമില്ലാ വകുപ്പ്. ഇത് അന്വേഷണത്തില്‍ തെളിയേണ്ടതാണെന്നും അതിനാലാണ് ഉപാധികളോടെ മുൻകൂർ ജാമ്യം നല്‍കേണ്ടതെന്നും കോടതി വിലയിരുത്തിയത്.
