വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യർ കൊല്ലപ്പെടുന്നതിന് സംസ്ഥാന ഗവണ്‍മെന്റിനെ വിമർശിക്കുന്നത് ഭൂഷണമല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ

കണ്ണൂർ :വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാൻ തടസമായിരിക്കുന്നത് കേന്ദ്ര നിയമമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ.കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൻപുറത്ത് കാണുന്ന മൂർഖൻ പാമ്പിനെ പോലും തല്ലിക്കൊല്ലാൻ അനുവാദമില്ല.

വന്യമൃഗങ്ങളെ കൊല്ലാൻ പാടില്ലെന്ന് കേന്ദ്ര നിയമം നിലവില്‍ ഉണ്ട്.

മനുഷ്യജീവന് സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ വന്യമൃഗങ്ങളെ കൊല്ലാൻ പാടില്ലെന്ന് കേന്ദ്ര നിയമം നിലവില്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ വന്യ മൃഗങ്ങളെ സംസ്ഥാനഗവണ്‍മെന്റിന് ഉദ്ദേശിക്കുന്നത് പോലെ കൈകാര്യം ചെയ്യാനാവില്ല.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യർ കൊല്ലപ്പെടുന്നതിന് സംസ്ഥാന ഗവണ്‍മെന്റിനെ വിമർശിക്കുന്നത് ഭൂഷണമല്ലെന്നും കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് വെച്ച്‌ ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →