ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയ്യുന്നതിന് അടിയാധാരം ഹാജരാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

ന്യൂ ഡൽഹി: വില്‍പന നടത്തിയതോ ഭാഗം ചെയ്തതോ ആയ ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയ്യുന്നതിന് അടിയാധാരം ഹാജരാക്കേണ്ടെന്ന് സുപ്രീം കോടതി. അടിയാധാരം ഹാജരാക്കാത്തതിനാലോ അസ്സല്‍ ആധാരം നഷ്ടപ്പെട്ടതിനാല്‍ പൊലീസിന്റെ നോണ്‍ ട്രേസബിള്‍ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനാലോ ഭൂമികളുടെ ആധാരം രജിസ്റ്റർ ചെയ്യുന്നത് നിരസിക്കരുതെന്ന ചെന്നൈ ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ശരിവെച്ചത്.

അടിയാധാരത്തിന്റെ പകർപ്പ് രജിസ്റ്റർ ഓഫിസില്‍ ഉണ്ടെന്നിരിക്കെ അതു പരിശോധിച്ചു പുതിയ രജിസ്ട്രേഷൻ നടത്താവുന്നതാണ്

രജിസ്ട്രേഷൻ നിയമത്തിലെ റൂള്‍ 55എ (1) ഒന്ന് കണക്കിലെടുത്ത് അടിയാധാരം ഹാജരാക്കിയില്ലെന്നു കാണിച്ച്‌ അവകാശ ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുന്നത് നിരസിച്ച കേസിലാണ് വിധി പ്രസ്താവന. അടിയാധാരത്തിന്റെ പകർപ്പ് രജിസ്റ്റർ ഓഫിസില്‍ ഉണ്ടെന്നിരിക്കെ അതു പരിശോധിച്ചു പുതിയ രജിസ്ട്രേഷൻ നടത്താവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →