ചെന്നൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ എം കെ സ്റ്റാലിന്‍റെ ഡി എം കെയെ നേരിടാൻ അണ്ണാ ഡി എം കെ – ടി വി കെ സഖ്യത്തിന് സാധ്യത എന്ന പ്രചാരണം ശക്തമായി. തങ്ങളുടെ നിലപാട് വ്യക്തമാക്കി നടൻ വിജയ്ന്‍റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനാർഥിയാണ് വിജയ് എന്ന് വ്യക്തമാക്കുന്നതാണ് ടി വി കെ യുടെ നിലപാട്.
വിജയ് യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം
വിജയ് യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രമേ ടി വി കെ സഖ്യത്തിനുള്ളു. 2026 ല്‍ ടി വി കെ ഉള്‍പ്പെട്ട സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി വിജയ് ആയിരിക്കുമെന്നും ഇത് അംഗീകരിക്കുന്നവരുമായി മാത്രമാകും സഖ്യ ചർച്ചയെന്നുമാണ് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.നിലവില്‍ ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യ ചർച്ചകള്‍ നടത്തിയിട്ടില്ലെന്നും ടി വി കെ വിവരിച്ചു.
അതിനിട വിജയ്നെതിരെ ഒളിയമ്പുമായി സ്റ്റാലിൻ .പാർട്ടിയുണ്ടാക്കിയപ്പോള്‍ തന്നെ അടുത്ത മുഖ്യമന്ത്രി എന്നൊക്കെയാണ് പറയുന്നത്;