പാലക്കാട്:പട്ടാമ്പി നേർച്ചക്കിടെ നഗരപ്രദക്ഷിണ ഘോഷയാത്ര കഴിഞ്ഞ് മടങ്ങവേ ആന വിരണ്ടോടി. ഫെബ്രുവരി 9 ന് രാത്രി പത്തുമണിയോടെയാണ് സംഭവം. പേരൂർ ശിവൻ എന്ന ആനയാണ് വിരണ്ടോടിയത്. പാപ്പാൻമാർ ആനയുടെ വാലില്‍ തൂങ്ങി ഏറെ ദൂരം ഓടിആനപ്പുറത്ത് മൂന്നുപേരാണ് ഉണ്ടായിരുന്നത് ആനയെ നിയന്ത്രണവിധേയമാക്കുകയായിരുന്നു. അല്‍പദൂരം ഓടിയ ആനയെ പാപ്പാന്‍മാര്‍ ചേര്‍ന്ന് തളച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. .ആനപ്പുറത്ത് മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി താഴെയിറക്കി.
ഗേറ്റ് എടുത്തുചാടുന്നതിനിടെ കാല്‍ കുടുങ്ങി ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്
പട്ടാമ്പി പഴയ കെ.എസ്.ആര്‍.ടി.സി. സ്റ്റേഷന്‍ പരിസരത്ത് നിന്നും റെയില്‍വേ സ്റ്റേഷന്‍ വരെയാണ് ഓടിയ ആനയെ പാപ്പാൻമാർ തളയ്ക്കുകയായിരുന്നു. . ആന ഓടിവരുന്നത് കണ്ടതോടെ ജനക്കൂട്ടം ഭീതിയോടെ ഓടുകയും നിരവധി പേർ തിക്കിലും തിരക്കിലും പെട്ടു താഴെ വീഴുകയും ചെയ്തു. അതിനിടെ, പട്ടാമ്പി ഗവ.യുപി. സ്‌കൂളിന്റെ ഗേറ്റ് എടുത്തുചാടുന്നതിനിടെ കാല്‍ കുടുങ്ങി ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ പട്ടാമ്പി അഗ്നിശമനസേനാവിഭാഗമെത്തി രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്