കേരള സർക്കാരിന്റെ അവസാനത്തെ ജനദ്രോഹ ബഡ്ജറ്റാണ് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് കേരളാ കോണ്‍ഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എല്‍.എ

ചെറുതോണി: കേരള സർക്കാർ കഴിഞ്ഞ ഒൻപത് വർഷങ്ങളായി കർഷക ജനദ്രോഹനയങ്ങള്‍ തുടരുകയാണെന്ന് കേരളാ കോണ്‍ഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എല്‍.എ.അതിന്റെ അവസാനത്തെ ഉദാഹരണമാണ് നിയമസഭയില്‍ അവതരിപ്പിച്ചബഡ്ജറ്റെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ജില്ലാ ക്യാമ്പ് ചെറുതോണി ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

സുരക്ഷാ പെൻഷനുകള്‍ വർധിപ്പിക്കാത്തത് പ്രായമായവരോട് കാണിക്കുന്ന ക്രൂരതയാണ്.

.ഭൂനികുതി വർധിപ്പിച്ചത് അടിസ്ഥാന ജനവിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കും. വന്യമൃഗശല്യം പരിഹരിക്കുന്നതിന് ആവശ്യമായ തുക ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാർഷിക വായ്പകളുടെ പലിശ എഴുതി തള്ളാൻ നടപടിയില്ല. വലിയ തോതില്‍ നികുതി വർധിപ്പിച്ചിട്ടും സാമൂഹ്യ സുരക്ഷാ പെൻഷനുകള്‍ വർധിപ്പിക്കാത്തത് പ്രായമായവരോട് കാണിക്കുന്ന ക്രൂരതയാണ്.തടസപ്പെട്ടു കിടക്കുന്ന പട്ടയ നടപടികള്‍ പുനരാരംഭിക്കുവാനോ ഉപാധിരഹിത പട്ടയം നല്‍കുന്നതിനോ നടപടിയില്ലന്നും പി.ജെ.ജോസഫ് പറഞ്ഞു..

ജനദ്രോഹ ബജറ്റ് കത്തിച്ചു

ക്യാമ്പിനു മുന്നോടിയായി ജനദ്രോഹ ബജറ്റ് കത്തിച്ചു കൊണ്ട് കേരളാ കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരവും നടത്തി. ജില്ലാ പ്രസിഡണ്ട് പ്രൊഫ. എം.ജെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജോയി എബ്രാഹം, തോമസ് ഉണ്ണിയാടൻ , അപു ജോണ്‍ ജോസഫ് , തോമസ് പെരുമന, ഷീലാ സ്റ്റീഫൻ , വർഗീസ് വെട്ടിയാങ്കല്‍, ആന്റണി ആലഞ്ചേരി, നോബിള്‍ ജോസഫ്, എം. മോനിച്ചൻ , ജോയി കൊച്ചുകരോട്ട് , ജോണ്‍സ് ജോർജ് , എന്നിവർ പ്രസംഗിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →