ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഏതാണ്ട് ഉറപ്പായി .മാത്രമല്ല ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ ഭാവി കൂടി നിര്‍ണയിക്കാന്‍ ഈ തിരഞ്ഞെടുപ്പ് കാരണമായേക്കും.. കേന്ദ്രഭരണപ്രദേശത്തിന്റെ ഭരണം കൂടി ബിജെപിയുടെ കൈയിലെത്തുന്നത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രതിഫലനങ്ങളുണ്ടാക്കും.
2015 ൽ നടന്ന തിരഞ്ഞെടുപ്പിലാണ് രാജ്യത്തെ ഏറ്റവും മികച്ച വിജയം കൈവശമാക്കി ആം ആദ്മി പാര്‍ട്ടി ആദ്യമായി അധികാരത്തിലെത്തുന്നത്. ആകെയുള്ള 70 സീറ്റില്‍ 67 സീറ്റും നേടിയാണ് ആം ആദ്മി പാര്‍ട്ടി വിജയം കൊയ്തത്.2020 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും 70 ല്‍ 62 സീറ്റുകള്‍ നേടി ആം ആദ്മി വിജയം ആവര്‍ത്തിച്ചു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും ഡല്‍ഹിയുടെ രാഷ്ട്രീയ ഭൂപടത്തില്‍ എഎപി വ്യക്തമായ ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാൽ ഈ പ്രാവശ്യം ആംആദ്മിയുടെ അവസ്ഥ അൽപസമയത്തിനുശേഷമേ വ്യക്തമാവൂ .
.