കെട്ടിട നിർമാണ ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: വികസനം സുസ്ഥിരമാകണമെന്ന കാഴ്ചപ്പാടാണ് സ‍ർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെട്ടിട നിർമാണ ചട്ടങ്ങളില്‍ വിവിധ മേഖലകളിലുള്ളവരുടെ നിർദേശങ്ങള്‍ ഏകോപിപ്പിച്ച്‌ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
. കൊച്ചിയില്‍ ആരംഭിച്ച കോണ്‍ഫെഡറേഷൻ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ(ക്രെഡായ്)യുടെ എട്ടാമത് സംസ്ഥാന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവകേരള നി‍ർമിതിക്ക് നിർമാണ മേഖലയുടെ സംഭാവന പ്രധാനമാണ്.

വിപണിയിലുണ്ടാകുന്ന സാമ്പത്തിക മാന്ദ്യം, വിപണിയിലെ മാറ്റം തുടങ്ങിയവ നേരിട്ടു ബാധിക്കുന്നത് നിർമാണരംഗത്തുള്ളവരെയാണ്. സാധനങ്ങളുടെ വില വ‍ർധന, നികുതിയിലുണ്ടാകുന്ന മാറ്റം തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ചാണ് നി‍ർമാണ പ്രവർത്തനങ്ങള്‍ പൂ‍ർത്തിയാക്കുന്നത്.

കളമശേരി ചാക്കോളാസ് പവലിയനില്‍ നടന്ന സമ്മേളനത്തില്‍ ക്രെഡായ് കേരള ചെയർമാൻ രവി ജേക്കബ് അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി റാം റെഡ്ഡി വിശിഷ്ടാതിഥിയായിരുന്നു. സിബിആർഇ മാനേജിംഗ് ഡയറക്ടർ റാം ചന്ദ്നാനി, ക്രെഡായ് കോണ്‍ഫറൻസ് ചെയർമാൻ എം.വി. ആന്‍റണി, കൊച്ചി ചാപ്റ്റർ പ്രസിഡന്‍റ് രവി ശങ്കർ, ക്രെഡായ് കേരള സെക്രട്ടറി ചെറിയാൻ ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനം ഫെബ്രുവരി 7 ന് സമാപിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →