ഇടുക്കി മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ഇടുക്കി : മറയൂര്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ കാട്ടാന ആക്രമണത്തില്‍ 57 കാരന് ദാരുണാന്ത്യം. മറയൂര്‍ ചമ്പക്കാട് കുടി സ്വദേശി വിമല്‍(57) ആണ് മരിച്ചത്. രാവിലെ 8.40-ഓടെ ചിന്നാര്‍ വന്യജീവി സങ്കേതത്തിന് അകത്താണ് സംഭവം.ഫയര്‍ ലൈന്‍ തെളിക്കന്‍ പോയ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിമലിനെ കാട്ടാന ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. രണ്ട് സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിമലിനെ . ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആന തുമ്പിക്കൈകൊണ്ട് എടുത്തെറിയുകയും നിലത്തടിക്കുകയും ചെയ്തു.

വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമലടങ്ങുന്ന ഒമ്പതുപേരടങ്ങുന്ന സംഘം. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്.കൂട്ടത്തില്‍ ഏറ്റവും പിന്നിലായിട്ടാണ് വിമലുണ്ടായിരുന്നത്. ആനയുടെ മുന്നില്‍പ്പെട്ട വിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്. ആന തുമ്പിക്കൈകൊണ്ട് എടുത്തെറിയുകയും നിലത്തടിക്കുകയും ചെയ്തു.

മലപ്പുറം നിലമ്ബൂരിലും കാട്ടാന ആക്രമണമുണ്ടായി.

മലപ്പുറം നിലമ്ബൂരിൽ കരുളായി അത്തിക്കാപ്പ് സ്വദേശി അലവിയുടെ വീടിനു നേരെയും ആക്രമണമുണ്ടായി. വൻ നാശനഷ്ടങ്ങളാണ് കട്ടാന ഉണ്ടാക്കിയത്. സൗരോർജവേലി തകർത്താണ് ആന കരുളായിയിലെ ജനവാസ മേഖലയിലേക്ക് എത്തിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →