മാതാ അമൃതാനന്ദമയി ദേവി ഇന്ന് തിരുവനന്തപുരത്ത്

.തിരുവനന്തപുരം:ബ്രഹ്മസ്ഥാന മഹോത്സവ സത്സംഗത്തിനായി മാതാ അമൃതാനന്ദമയി ദേവി ഇന്ന് ( ഫെബ്രുവരി 6 )തിരുവനന്തപുരത്ത് എത്തും. സത്സംഗം 2025ന്റെ ഒരുക്കങ്ങള്‍ പൂർത്തിയായി. ഭക്തരുമായുള്ള ഈ വർഷത്തെ സത്സംഗത്തിനായി കൈമനത്തെ അമൃത് നഗർ മാതാ അമൃതാനന്ദമയി മഠത്തില്‍ ഫെബ്രുവരി 6 ന് രാത്രി 8 ഓടെയാണ് അമ്മ എത്തുന്നത്. 6 ന് മറ്റ് പരിപാടികളൊന്നും ഉണ്ടാവില്ല.

8ന് അതിരാവിലെ മുതല്‍ തന്നെ പൊതുജനങ്ങള്‍ക്കായുള്ള അമ്മയുടെ സത്സംഗം ആരംഭിക്കും

8, 9 തീയതികളില്‍ വാർഷിക ബ്രഹ്മസ്ഥാന മഹോത്സവത്തില്‍ അമ്മ ഭക്തർക്ക് ദർശനം നല്‍കും. 8ന് അതിരാവിലെ മുതല്‍ തന്നെ പൊതുജനങ്ങള്‍ക്കായുള്ള അമ്മയുടെ സത്സംഗം ആരംഭിക്കും. രാവിലെ 6ന് രാഹുദോഷ നിവാരണപൂജ,ശനിദോഷ നിവാരണപൂജ,ഗണപതി ഹോമം,മഹാമൃത്യുഞ്ജയ ഹോമം,കറുക ഹോമം,മഹലക്ഷ്മി പൂജ എന്നിവയും നടക്കും. 9ന് അവസാന ഭക്തനും ദർശനം നല്‍കും വരെ അമ്മയുടെ സത്സംഗം നീളും.

10ന് ഉച്ചയോടെ അമ്മ നാഗർകോവിലിലെ ആശ്രമത്തിലേക്ക്

മുന്നൊരുക്കങ്ങളുടെ വിശകലനത്തിനായി ചൊവ്വാഴ്ച ശംഖുംമുഖം ഉദയസമുദ്ര ഹോട്ടലില്‍ കൈമനം മഠാധിപതി ശിവാമൃതാനന്ദപുരയുടെ നേതൃത്വത്തില്‍ ആശ്രമം പ്രതിനിധികളുടെയും അംഗങ്ങളുടെയും ജനറല്‍ ബോഡി യോഗം ചേർന്നു. ന്യൂ രാജസ്ഥാൻ മാർബിള്‍സ് ഉടമ വിഷ്ണുഭക്തൻ,ഉദയസമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടല്‍ ഉടമ രാജശേഖരൻ,സൗത്ത് പാർക്ക് ഹോട്ടല്‍ ഉടമ റാണി മോഹൻദാസ് ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തു. 9ന് പുലരുവോളം നീളുന്ന സത്സംഗത്തിനു ശേഷം 10ന് ഉച്ചയോടെ അമ്മ നാഗർകോവിലിലെ ആശ്രമത്തിലേക്ക് തിരിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →