വഖ്ഫ് ഭേദഗതി ബില്ലിനെതിരെ രാജ്ഭവന് മുന്നില്‍ പ്രതിഷേധ സംഗമം

തിരുവനന്തപുരം: വഖ്ഫ് ഭേദഗതി ബില്ലിനെതിരെ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കേരള ഖത്തീബ്സ് ആൻഡ് ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂർ അബ്ദുള്‍ സലീം മൗലവി ഉദ്ഘാടനം ചെയ്തു.

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ താലൂക്ക് പ്രസിഡന്റ് കെ.കെ. സെയ്‌നുദ്ദീൻ മൗലവി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൗലവി അർഷദ് മന്നാനി, ലജ്നത്തുല്‍ മുഅല്ലിമീൻ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് നിസാർ അല്‍ഖാസിമി, പി.എം.അബ്ദുല്‍ ജലീല്‍ മൗലവി, പൂവച്ചല്‍ ഫിറോസ് ഖാൻ ബാഖവി, സല്‍മാൻ മൗലവി അല്‍ഖാസിമി, നൗഷാദ് മൗലവി ബാഖവി, എം.യു. അബ്ദുസലാം മൗലവി, പേഴുമ്മൂട് നാസിമുദ്ദീൻ ബാഖവി, ഹാഫിസ് ഖലീലുല്ലാ മൗലവി, മുണ്ടക്കയം ഹുസൈൻ മൗലവി, അബ്ദുല്‍ ഹാദി മൗലവി, മൗലവി നാസിറുദ്ദീൻ നദ്വി, അല്‍അമീൻ മൗലവി അല്‍ഖാസിമി, സുധീർ മന്നാനി പുതുക്കുറിച്ചി,സയ്യിദ് സഹ്ല്‍ തങ്ങള്‍ ശ്രീകാര്യം എന്നിവർ സംസാരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →