കൊച്ചി: ഭാരതീയ സാഹിത്യ പ്രതിഷ്ഠാൻ കൊച്ചിയും മഹാരാജാസ് കോളേജ് ഹിന്ദി വകുപ്പും ചേർന്ന് ഫെബ്രുവരി 5, 6, 7 തീയതികളിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. പരിസ്ഥിതി വിമർശം: സാഹിത്യ, ശാസ്ത്ര, സാമൂഹ്യശാസ്ത്രതലങ്ങളിൽ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സി. ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. മേധാ പട്കർ മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ എഴുത്തുകാരൻ ജി. മധുസൂദനൻ, പ്രൊഫസർ എം. തോമസ് മാത്യൂ, ആഷാ മേനോൻ, ഡോ. ഇ. ഉണ്ണികൃഷ്ണൻ, ഡോ. കെ. വനജ, ദിനേശ് കുമാർ മാലി, കെ സഹദേവൻ, അഡ്വ. ഹരീഷ് വാസുദേവൻ, ഡോ. ടി. വി. സജീവ്, ഡോ. വി ബാലകൃഷ്ണൻ, തുടങ്ങിയവർ സംസാരിക്കും.
മഹാരാജാസ് കോളേജിൽ ദേശീയ സെമിനാർ; മുഖ്യ പ്രഭാഷണം മേധാ പട്കർ
