കിളിമാനൂർ: കാട്ടുപന്നി ശല്യം, കാലാവസ്ഥാ വ്യതിയാനം, തൊഴിലാളികളുടെ ലഭ്യതക്കുറവ്, വർദ്ധിച്ച ചെലവ്, യഥാസമയം നെല്ലിന് വില നല്‍കാതിരിക്കല്‍ തുടങ്ങി നിരവധി കാരണങ്ങളാല്‍ നെല്‍ക്കൃഷി ഉപേക്ഷിക്കാനൊരുങ്ങി അടയമണിലെ കർഷകർ. മുപ്പത്തിരണ്ട് ഏക്കറോളം വയല്‍ക്കൃഷി ചെയ്തിരുന്നിടത്ത് ഇപ്പോള്‍ രണ്ടാംവിള കൃഷി ചെയ്യുന്നത് ഇരുപതോളം ഏക്കറില്‍ മാത്രമാണ്. ഒന്നാംവിള കൃഷി ചെയ്തതുമില്ല,ഈ വർഷം നെല്ല് സംഭരണത്തിന് പേര് രജിസ്റ്റർ ചെയ്തതുമില്ല.
പോംവഴിക കാണാതെ അധികൃതർ
പ്രതികൂല കാലാവസ്ഥ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയും താങ്ങാനാവാത്ത ജോലിക്കൂലിയുമൊക്കെ മറികടന്നാണ് ഇവർ കൃഷിയിറക്കുന്നത്. കൊയ്യാൻ പാകമാകുമ്പോഴേക്കും കാട്ടുപന്നികള്‍ കൂട്ടത്തേടെയെത്തി ചേറില്‍ ചവിട്ടിമെതിച്ച് നശിപ്പിക്കുന്നു. കാട്ടുപന്നിശല്യം നിയന്ത്രിക്കാൻ ആവശ്യപ്പെട്ടാല്‍ പോംവഴികള്‍ കാണാതെ അധികൃതരും കൈയൊഴിയുകയാണ്. കാടുകയറി കിടക്കുന്ന സ്വകാര്യ പുരയിടങ്ങളിലാണ് കാട്ടുപന്നികള്‍ തങ്ങുന്നതെന്ന് കർഷകരും പഞ്ചായത്തധികൃതരും പറയുന്നു
.