വാഷിങ്ടണ്‍: ഗസ്സയെ ഏറ്റെടുക്കാൻ തയാറണെന്ന് അപ്രതീക്ഷിത പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.വൈറ്റ് ഹൗസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇരുനേതാക്കളും നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം.
മധ്യപൂർവേഷ്യയുടെ കടർത്തീര സുഖവാസ കേന്ദ്രമാക്കി ഗസ്സയെ മാറ്റിയെടുക്കും.’
‘യുദ്ധത്തില്‍ തകർന്ന ഗസ്സയെ യു.എസ് ഏറ്റെടുക്കാൻ തയാറാണ്. ഗസ്സയിലെ ജനങ്ങളെ മറ്റെവിടെങ്കിലും പുനരധിവസിപ്പിക്കും. അവശേഷിക്കുന്ന ബോംബുകളെല്ലാം നിർവീര്യമാക്കും. തൊഴിലുകളും പുതിയ ഭവനങ്ങളും നിർമിക്കും. മധ്യപൂർവേഷ്യയുടെ കടർത്തീര സുഖവാസ കേന്ദ്രമാക്കി ഗസ്സയെ മാറ്റിയെടുക്കും.’-ട്രംപ് പറഞ്ഞു.
അദ്ദേഹത്തിന്റെ തീരുമാനം ആലോചിക്കേണ്ടിയിക്കുന്നുവെന്ന് ബെന്യാമിൻ നെതന്യാഹു
ഗസ്സയിലെ സുരക്ഷക്കായി യു.എസ് സൈന്യത്തെ അയക്കാൻ തയാറാണോ എന്ന ചോദ്യത്തിന്, ഗസ്സക്ക് ആവശ്യമാണെങ്കില്‍ ഞങ്ങള്‍ ചെയ്യും’ എന്ന മറുപടിയാണ് നല്‍കിയത്.ഫലസ്തീനികളെ ഗസ്സയില്‍ നിന്ന് പുറത്താക്കണമെന്ന് തന്റെ മുൻനിലപാടിനെ മറ്റൊരു തരത്തില്‍ ഉറപ്പിക്കുകയാണ് പുതിയ പ്രഖ്യാപനത്തിലൂടെ ട്രംപ് ചെയ്തത്. എന്നാല്‍, ട്രംപ് ചട്ടക്കൂടുകള്‍ക്ക് പുറത്തുനിന്ന് ചിന്തിക്കുന്നയാളാണെന്നും അദ്ദേഹത്തിന്റെ തീരുമാനം ആലോചിക്കേണ്ടിയിക്കുന്നുവെന്നും ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
.