ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും തട്ടി അനന്തു കൃഷ‌ണൻ

വയനാട്: പകുതി വിലയില്‍ സ്കൂട്ടർ നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും അനന്തു കൃഷ‌ണൻ തട്ടിയെടുത്തു.വയനാട് ജില്ലയിലാകെ നൂറുകണക്കിന് പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും തട്ടിപ്പിനിരായ യുവതി പറഞ്ഞു
പണമടച്ച നൂറുകണക്കിന് സ്ത്രീകള്‍ക്ക് സ്കൂട്ടർ ലഭിച്ചില്ല. എൻജിഒ കോണ്‍ഫെഡറേഷൻ്റെ പേരില്‍ പകുതി വിലയ്ക്ക് സ്കൂ‌ട്ടറും ലാപ് ടോപ്പും കാർഷികോപകരണങ്ങളും നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അനന്തുകൃഷ്ണന്റെ തട്ടിപ്പ്. 300 കോടിയിലേറെ രൂപ വിവിധ പദ്ധതികളുടെ പേരില്‍ പിരിച്ചതായാണ് വിവരം.

കോടികളുടെ ഭൂസ്വത്താണ് അനന്തു കൃഷ‌ണൻ വാങ്ങിക്കൂട്ടിയത്.

തട്ടിപ്പിനെ തുടർന്ന് കോടികളുടെ ഭൂസ്വത്താണ് അനന്തു കൃഷ‌ണൻ വാങ്ങിക്കൂട്ടിയത്. ഇടുക്കിയില്‍ അനന്തുവിൻ്റെ വീടിന് സമീപത്തും പാലായിലുമായിട്ടാണ് ഭൂമി വാങ്ങിയത്. എൻജിഒകള്‍ രൂപീകരിച്ച്‌ ജനപ്രതിനിധികളെയടക്കം ഉള്‍പ്പെടുത്തി വിശ്വാസ്യത സൃഷ്‌ടിച്ച ശേഷമായിരുന്നു തട്ടിപ്പ്.തൊടുപുഴ കുടയത്തൂരില്‍ അനന്തുവിന്റെ വീടിന് സമീപത്തും മുട്ടത്തും ഏഴാംമൈലും ശങ്കരപ്പള്ളിയിലും പാലായിലുമായിട്ടാണ് ഭൂമി വാങ്ങിയത്. സെൻ്റിന് ഒന്നര ലക്ഷം മുതല്‍ നാല് ലക്ഷം രൂപ വരെ വില വരുന്ന ഭൂമിയാണ് വാങ്ങിയതെന്നാണ് വിവരം.

ഇടുക്കിയിലെ വിവിധ സ്റ്റേഷനുകളിലായി നിലവില്‍ അഞ്ഞൂറോളം പരാതികള്‍ ലഭിച്ചതായാണ് വിവരം

സത്യസായി ട്രസ് റ്റിന്റെ പേരിലടക്കം ഭൂമി വാങ്ങിയെന്നും സൂചനയുണ്ട്.മുട്ടം ശങ്കരപള്ളിക്ക് സമീപം 17.5 സെന്റ്,ഏഴാംമൈലില്‍ 12 സെന്റ് മേലുകാവില്‍ പലയിടങ്ങളിലായി 20 മുതല്‍ 70 സെന്റ് വരെയുള്ള സ്ഥലങ്ങളും ലക്ഷങ്ങള്‍ വിലവരുന്ന വാഹനങ്ങളും അനന്തു വാങ്ങിക്കൂട്ടിയിട്ടുണ്ട് തുക വകമാറ്റി ചെലവഴിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ് വിവിധയിടങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന വിവരങ്ങളും പുറത്ത് വരുന്നത്. ഇടുക്കിയിലെ വിവിധ സ്റ്റേഷനുകളിലായി നിലവില്‍ അഞ്ഞൂറോളം പരാതികള്‍ ലഭിച്ചതായാണ് വിവരം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →