തിരുവനന്തപുരത്ത് 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍

തിരുവനന്തപുരം: മണക്കാട് കുറ്റിക്കാട് നിന്ന് 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി ശ്രീവരാഹം സ്വദേശികളായ മധു,സതി എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റുചെയ്‌തത്. . എക്‌സൈസ് സംഘംനടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ,എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.വി.വിനോദ്,ടി.ആർ.മുകേഷ് കുമാർ, ആർ.ജി.രാജേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ബിജുരാജ്, പ്രിവൻറ്റീവ് ഓഫിസർമാരായ പ്രകാശ്,ഷാജു, പ്രിവന്റീവ് ഓഫിസർ(ഗ്രേഡ് ) വിശാഖ്,ഷൈൻ,സിവില്‍ എക്‌സൈസ് ഓഫീസർമാരായ ശരത്,സുബിൻ,ദീപു,ശ്രീനാഥ്, അജീഷ്ബാബു,എക്‌സൈസ് ഡ്രൈവർമാരായ അരുണ്‍,വിനോജ് ഖാൻ സേട്ട്,തിരുവനന്തപുരം റെയിഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഹരികൃഷ്‌ണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →