അങ്ങനെ നിയമസഭാ കോംപ്ലക്സിനുള്ളിൽ തെരുവ് നായകൾക്ക് കിടക്കാനിടമായി

ബാംഗളൂരു : മൃഗസ്നേഹികൾക്ക് പൊതുവിൽ സന്തോഷിക്കാം നായ പ്രേമികൾക്ക് പ്രത്യേകിച്ചും. കർണാടക വിധാൻ സഭയുടെ മന്ദിര വളപ്പിൽ കറങ്ങിത്തിരിഞ്ഞ് നടക്കുന്ന തെരുവ് നായകൾക്ക് ഇരിപ്പിടമായി വേണമെങ്കിൽ കിടപ്പിന് ഇടവും. സ്പീക്കർ ഇടപെട്ടാണ് നായകളെ പാർപ്പിക്കുവാനുള്ള സൗകര്യം നിയമസഭാ വളപ്പിൽ ഉണ്ടാക്കിയിരിക്കുന്നത്.

നിയമസഭാ വളപ്പിൽ നായകൾക്ക് പാർപ്പിടം ലോകത്ത് ആദ്യം

ലോകത്ത് ആദ്യമായിട്ടാണ് ഒരു പാർലമെൻറ് വളപ്പിലോ നിയമസഭാ വളപ്പിലോ നായകൾക്കായി മന്ദിരം ഒരുക്കുന്നത്. കർണാടക നിയമസഭയുടെ സ്പീക്കർ യു ടി കാദറിനും വിധാൻ സഭയുടെ ചെയർമാൻ ബസവരാജ് ഹോറാട്ടിക്കും ഈ കാര്യത്തിൽ സന്തോഷിക്കാം. ഒരു ലോക റെക്കോർഡ് അവരുടെ പേരിലാണ്.

നിയമസഭാ വളപ്പിൽ കുറെയധികം നായ്ക്കൾ പാർക്കുന്നുണ്ട്. അവിടെ സന്ദർശകരായി എത്തുന്ന ആളുകൾക്ക് ഇവരെക്കൊണ്ട് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ട് . ആരെയും ഉപദ്രവിച്ച സംഭവങ്ങൾ ഇല്ല. എങ്കിലും നായകൾ അടുത്തേക്ക് വരുന്നത് ചിലരെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് . ഈ വിവരം മനസ്സിലാക്കിയാണ് സ്പീക്കർ ഇടപെട്ടത്.

നായകളുടെ അവസ്ഥയെപ്പറ്റി പഠിച്ച സ്പീക്കർക്ക് ഒരു കാര്യം വ്യക്തമായി നായകൾക്ക് മറ്റൊരു സ്ഥലം ഇല്ല. പലരും അവിടെത്തന്നെ ജനിച്ചു വളർന്നവരാണ്. നിയമസഭാ അംഗങ്ങളെക്കാൾ ആ പ്രദേശത്തിൻറെ അവകാശികൾ അവർ തന്നെയാണ്. അവരെ എങ്ങനെ ഒഴിപ്പിക്കും? എങ്ങോട്ട് ഒഴിപ്പിക്കും? ഒടുവിൽ പരിഹാരം കണ്ടെത്തി. നിയമസഭാ വളപ്പിനുള്ളിൽ തന്നെ അവർക്ക് കൂടും സൗകര്യവും ഒരുക്കുക. അതിന് ഒരു സന്നദ്ധ സംഘടനയെ ചുമതലപ്പെടുത്തി.

നായകൾ മിക്കവരും പ്രായമുള്ളവരാണ്. എല്ലാവരെയും വന്ധീകരിച്ചു. പ്രതിരോധ കുത്തിവെപ്പുകൾ എടുപ്പിച്ചു. രോഗമുള്ളവർക്ക് മരുന്നുകൾ നൽകി. സന്നദ്ധ പ്രവർത്തകർ പരിചരിച്ചു വൃത്തിയാക്കി. നിയമസഭാ കോംപ്ലക്സിന്റെ ഉള്ളിൽ ഒരിടം അവർക്കായി അനുവദിച്ചു. ഇനി നായകൾക്ക് സ്വൈര്യമായി ഇരിക്കാം. കിടക്കാം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →