കർണാടക രാഷ്ട്രീയം ബിജെപിയിലും കോൺഗ്രസിലും ഒരുപോലെ അന്തഛിദ്രം

കർണാടക രാഷ്ട്രീയത്തിൽ ഭരണകക്ഷിയായ കോൺഗ്രസിലും പ്രതിപക്ഷമായ ബിജെപിയിൽ ഒരേപോലെ ഫുൾ പാർട്ടി പോരാട്ടങ്ങൾ അരങ്ങേറുകയാണ്.

ബിജെപിയിൽ യദിയൂരപ്പയ്ക്കെതിരെ സംഘടിത പോര്

മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാന നേതാവുമായി ബിഎസ് യദിയൂരപ്പയ്ക്കെതിരെ ഉള്ള പോരാട്ടങ്ങളാണ് ബിജെപിയിലെ ഏറ്റുമുട്ടലുകളുടെ പ്രധാന മുഖം. യെദിയൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയ്ക്ക് എതിരെ തുറന്ന യുദ്ധം നടത്തി കൊണ്ടാണ് മറുപക്ഷം രംഗത്തുനിൽക്കുന്നത്. മുതിർന്ന പാർട്ടി നേതാവും പാർലമെൻറ് അംഗവുമായ ഡോ. കെ സുധാകർ ആണ് തുറന്നടിച്ച വിമർശനവുമായി രംഗത്തുള്ളവരിൽ പ്രധാനി.

പിൻഗാമി ആകുവാൻ രംഗത്തുള്ള വിജയേന്ദ്രക്ക് പിതാവ് യെദിയൂരപ്പയുടെ ജനസാധീനമോ പ്രാധാന്യമോ ഇല്ല എന്ന് തന്നെയാണ് ഇവർ പറയുന്നത് . പിതാവിനെപിന്തുണച്ചത് പോലെ മകനെ പിന്തുണയ്ക്കുവാൻ ഇല്ല എന്നാണ് എതിർപക്ഷത്തിന്റെ ഉള്ളിലിരിപ്പ് .

പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രവും കാരണമാണ് . കുടുംബവാഴ്ചയ്ക്കും മക്കൾ രാഷ്ട്രീയത്തിനും എതിരെയുള്ള രൂക്ഷ വിമർശനം ഉന്നയിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ ആക്കുന്നത് . സമകാലീന രാഷ്ട്രീയ ആവശ്യമെന്നുള്ള നിലയിൽ മാത്രമല്ല ബിജെപി ഈ വിമർശനം ഉന്നയിക്കുന്നത്.

ജനസംഘം ആയിരുന്ന കാലത്തും പാർട്ടിയുടെ കാഴ്ചപ്പാട് ഇതു തന്നെ . ആർഎസ്എസിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിൽ നിന്നാണ് ബിജെപി ഈ അംശം സ്വീകരിച്ചിട്ടുള്ളത്. അടിയന്തരാവസ്ഥക്കെതിരെ നടത്തിയ പോരാട്ടങ്ങളും ഇന്ദിരാഗാന്ധിയുടെ കുടുംബവാഴ്ചക്കെതിരെയുള്ള വിമർശനങ്ങളിലും ഈ കാഴ്ചപ്പാട് ഉണ്ടായിരുന്നു. കുടുംബ വാഴ്ചയ്ക്കെതിരെയും മക്കൾ രാഷ്ട്രീയത്തിനെതിരെയും എക്കാലത്തും നിലപാട് എടുത്തിട്ടുള്ള ഒരു പാർട്ടിക്ക് കർണാടകയിൽ മാത്രമായി മക്കൾവാഴ്ച സഹിക്കാവുന്നതോ അനുവദിക്കാവുന്നതോ ആയ കാര്യമല്ല . രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ഈ പ്രത്യേകത വിജയേന്ദ്രക്ക് എതിരെ യുദ്ധം നടത്തുന്ന വിഭാഗത്തിന് ശക്തി പകരുന്നുണ്ട്.

താക്കോൽ സ്ഥാനങ്ങളിൽ മകൻറെ സിൽബന്തികൾ

ഡൽഹിയിലും മറ്റു സംസ്ഥാനങ്ങളിലും ബിജെപിയിൽ കാര്യങ്ങൾ എങ്ങനെയായിരുന്നാലും കർണാടകയിൽ യെദിയൂരപ്പയുടെ മക്കൾ രാഷ്ട്രീയത്തിന് നേരെ കണ്ണടക്കേണ്ട സ്ഥിതിയാണ് ഉള്ളത്. പാർട്ടിയിലെ താക്കോൽ സ്ഥാനങ്ങളിൽ യെദിയൂരപ്പയുടെ മകൻറെ സിൽബന്ധികൾ ആണ് ഉള്ളത് കൂടുതൽ ആളുകളെ തിരുവുവാനുള്ള ശ്രമവുമാണ് വിജയേന്ദ്ര നടത്തുന്നത്.

ബസ്സൻ ഗൗഡ പാർട്ടിയിൽ ആണ് വിജേന്ദ്രക്കെതിരെയുള്ള വിമർശനങ്ങളുടെ മറ്റൊരു നേതാവ് .രമേശ് ജാർക്കി ഹോളി ,പ്രതാപ് സിംഹ, അരവിന്ദ്ന് ലിംബാവലി, കുമാർ ബംഗാരപ്പാ തുടങ്ങിയവരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.

പാർട്ടിയിൽ മുമ്പൻ ആകാനുള്ള വിജയേന്ദ്രയുടെ നീക്കങ്ങൾ യദിയൂരപ്പയുടെ ശിഷ്യന്മാരും അനുയായികളുമായിരുന്ന മുൻ മന്ത്രിമാരും എംഎൽഎമാരും അടക്കമുള്ളവരെ എതിർപക്ഷത്ത് എത്തിച്ചിട്ടുണ്ട്.

എതിർ ശബ്ദങ്ങൾക്ക് കർണാടക ബിജെപിയിൽ നിലനിൽപ്പില്ല

കുടുംബ കേന്ദ്രീകരണം, വ്യക്തികേന്ദ്രീകരണം തുടങ്ങിയ കേന്ദ്രീകരണങ്ങൾക്കെതിരെ ശക്തമായി വർത്തമാനം പറയുന്ന പാർട്ടിയാണ് ബിജെപി എങ്കിലും കർണാടകയിൽ യെദിയൂരപ്പയ്ക്കും മകനും എതിരെ അഭിപ്രായം പറയുന്നവർക്ക് പാർട്ടിക്കുള്ളിൽ നിലനിൽക്കുവാൻ കഴിയുകയില്ല എന്നതാണ് സ്ഥിതി. മൂന്നാം വർഷത്തിനപ്പുറമാണ് തെരഞ്ഞെടുപ്പ് ഉള്ളത് അതിനിടയിൽ പാർട്ടിയിൽ നേതൃത്വം ഉണ്ടാവുകയില്ല എന്നുള്ളതാണ് സാഹചര്യം. എതിർ സ്വരമുള്ളവർക്ക് ഈ യാഥാർഥ്യം അറിയുകയും ചെയ്യാം. കേന്ദ്ര നേതൃത്വത്തെ ഇടപെടുവിക്കുവാൻ ഉള്ള നീക്കമാണ് വിമതപക്ഷം നടത്തുന്നത് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം അത് ഉണ്ടാകുമെന്ന് പ്രതീക്ഷയാണ് ഇവർ സൂക്ഷിക്കുന്നത്.

മുഖ്യമന്ത്രിപദം തുടങ്ങി പാർട്ടി നേതൃത്വം വരെ ലക്ഷ്യം വെച്ച് കോൺഗ്രസിൽ അടി

ഒരുവിധപ്പെട്ട എല്ലാ പ്രധാന പദവികളെയും ലക്ഷ്യം വെച്ചുള്ള പോരാണ് കോൺഗ്രസിൽ കർണാടകയിൽ നടക്കുന്നത്. സിദ്ധരാമയ്യയുടെ കസേര ശിവകുമാറിന് കൈമാറേണ്ടി വരും എന്ന് സൂചനയുണ്ട് പാർട്ടി അധ്യക്ഷസ്ഥാനത്ത് എത്താനും നേതാക്കളുടെ നീക്കം ഉണ്ട് . ഈ രണ്ടു താല്പര്യങ്ങളും കർണാടകയിലെ കോൺഗ്രസിനെ പടല പിണക്കങ്ങളുടെ പാർട്ടിയാക്കി മാറ്റിയിട്ടുണ്ട്.

മുകളിൽ തൊട്ട് താഴെ തലം വരെ പാർട്ടി ഇത്തരം താല്പര്യങ്ങളുടെ പേരിൽ വിഘടിച്ചു നിൽക്കുന്ന കാഴ്ചയാണ് കർണാടകയിൽ

Share