മുല്ലപ്പൂവിന്റെ വില കിലോയ്ക്ക് 6000 രൂപയിലെത്തി

.കൊല്ലം: പൂവിപണിയെ ഞെട്ടിച്ച് മുല്ലപ്പൂവിന്റെ വില 6000 രൂപയിലെത്തി . മൊത്തവ്യാപാരികള്‍ കിലോ 5700 രൂപയ്ക്ക് വിറ്റപ്പോള്‍ ചെറുകടകളില്‍ കിലോയ്ക്ക് 6000 രൂപ വരെയായിരുന്നു വില.കേരളത്തിലും തമിഴ്നാട്ടിലും ഇന്ന് (ഫെബ്രുവരി 2)കൂടുതല്‍ വിവാഹങ്ങൾ ഉളള ദിവസമായതിനാൽ പൂവിന് വൻ ഡിമാന്റാണ്, .തമിഴ്നാട് തെങ്കാശിക്ക് അടുത്തുള്ള ശങ്കരൻകോവില്‍, മധുര എന്നിവിടങ്ങളിലെ ചന്തകളില്‍ നിന്ന് ഏജന്റുമാർ ലേലം പിടിച്ചാണ് ജില്ലയിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തിക്കുന്നത്.

വേനല്‍ കടുത്തതിനാല്‍ മുല്ലപ്പൂവിന്റെ അളവ് കുറഞ്ഞത് വില ഉയരാൻ കാരണമായി

ഫെബ്രുവരി 2ന് തമിഴ്നാട്ടില്‍ കൂടുതല്‍ വിവാഹമുള്ളതിനാല്‍ ഒന്നാം തീയതി രാവിലെ നടന്ന . ലേലം വിളി കത്തിക്കയറി. വേനല്‍ കടുത്തതിനാല്‍ വിപണിയിലേക്ക് എത്തുന്ന മുല്ലപ്പൂവിന്റെ അളവ് കുറഞ്ഞതും വില ഉയരാൻ കാരണമാണ്. തൈപ്പൂയം, ഭരണി എന്നിവ പ്രമാണിച്ച്‌ ഏറെ ക്ഷേത്രങ്ങളില്‍ ഉത്സവം നടക്കുന്നതും മുല്ലപ്പൂവിന്റെ ആവശ്യകത വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പൂർണമായും വളർച്ചയെത്താത്ത കരിമൊട്ടുകളാണ് തമിഴ്നാട്ടില്‍ നിന്ന് വരുന്നതെന്ന പരാതിയുമുണ്ട്.

രണ്ട് വർഷം മുമ്പ് . പതിനായിരം രൂപ വരെ വില എത്തിയിട്ടുണ്ട്.

രണ്ട് ദിവസം മുമ്പുതന്നെ മുല്ലപ്പൂവിന്റെ വില ഉയർന്നുതുടങ്ങിയിരുന്നു. രണ്ട് മാസം മുമ്ബ് നല്ല വിവാഹ മുഹൂർത്തങ്ങളുള്ള ദിവസത്തിന്റെ തലേന്ന് വില 6000 ആയിരുന്നു. രണ്ട് വർഷം മുമ്പ് ഒരു ദിവസം പതിനായിരം രൂപ വരെ വില എത്തിയിട്ടുണ്ട്.

. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →