തിരുവനന്തപുരം : പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍. വെടിവച്ചാല്‍ കോവില്‍ സ്വദേശി സദാം ഹുസൈനെയാണ് കരുനാഗപ്പള്ളിയില്‍ നിന്ന് തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്.ജനുവരി 24 നായിരുന്നു സംഭവം.പെണ്‍കുട്ടിയും, അനിയനും സ്കൂളില്‍ പോകുന്നതിനിടെയാണ് സദാം ഹുസൈൻ കുട്ടികള്‍ക്ക് മുന്നിലെത്തി ബൈക്കില്‍ കയറാൻ ആവശ്യപ്പെട്ടത് . മടിച്ചു നിന്ന കുട്ടികളോട് അച്ഛന്റെ സുഹൃത്തെന്ന് പറഞ്ഞാണ് സദാം ഹുസൈൻ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.
കുട്ടി ബഹളം വച്ചതോടെ പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
ആണ്‍കുട്ടിയെ സ്കൂളിനു മുന്നില്‍ ഇറക്കിയ സദാം മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയുമായി പോയത് . പിന്നീട് ഇടറോഡില്‍ ബൈക്ക് നിർത്തി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സ്കൂളില്‍ മടങ്ങിയെത്തിയ കുട്ടി വിവരം അദ്ധ്യാപകരെ അറിയിക്കുകയായിരുന്നു.കരുനാഗപ്പള്ളിയിലും പന്തളത്തും രണ്ട് പോക്സോ കേസുകളില്‍ പ്രതിയാണ് സദ്ദാം ഹുസൈൻ.സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്