.രജൗരി: ജമ്മുകാഷ്മീർ രജൗരി ജില്ലയില്‍ അജ്ഞാതരോഗം ബാധിച്ച് ഒരു പെണ്‍കുട്ടികൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 17 ആയി.
രജൗരിയിലെ ബദാല്‍ ഗ്രാമത്തില്‍ മൂന്നു കുടുംബങ്ങളില്‍നിന്നുള്ളവരാണ് മരിച്ചത്. 45 ദിവസത്തിനിടെയാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പതിനഞ്ചു വയസുകാരി യാസ്മിൻ കൗസറാണ് അവസാനം മരണപ്പെട്ടത്. ജനുവരി 19 ഞായറാഴ്ച വൈകുന്നേരം ജമ്മുവിലെ എസ്‌എംജിഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യാസ്മിൻ മരിച്ചത്.
പനി, ശരീരവേദന, ഓക്കാനം, വിയർക്കല്‍, ബോധക്ഷയം എന്നിവയാണ് അജ്ഞാതരോഗത്തിന്‍റെ ലക്ഷണങ്ങള്‍
ദുരൂഹമരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയം (എംഎച്ച്‌എ) രൂപീകരിച്ച വിദഗ്ധ സംഘം ജനുവരി 20 ന് പ്രദേശം സന്ദർശിച്ചു.സംഘം രാവിലെ 11.30 ഓടെ ബദാലിലെത്തി മരിച്ചവരുടെ കുടുംബങ്ങളെ കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. പനി, ശരീരവേദന, ഓക്കാനം, വിയർക്കല്‍, ബോധക്ഷയം എന്നിവയാണ് അജ്ഞാതരോഗത്തിന്‍റെ ലക്ഷണങ്ങള്‍