ഡല്‍ഹി: ഫെബ്രുവരി 14ന് ചണ്ഡിഗറില്‍ ചർച്ച നടത്താൻ കേന്ദ്രസർക്കാർ തയ്യാറായതോടെ അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ മെഡിക്കല്‍ സഹായം സ്വീകരിച്ചു. പിന്നാലെ, ദല്ലേവാളിന് ഐക്യദാർഢ്യമർപ്പിച്ച് നിരാഹാരമിരുന്ന 121 കർഷകർ നിരാഹാരം അവസാനിപ്പിച്ചു. ഡോക്‌ടർമാർ 70കാരനായ കർഷക നേതാവിനെ പരിശോധിച്ച് മരുന്നുകള്‍ നല്‍കി. ഡ്രിപ്പിട്ടു
2024 നവംബർ 26 മുതലാണ് പഞ്ചാബ് – ഹരിയാന അതിർത്തിയായ ഖനൗരിയില്‍ നിരാഹാര സമരം ആരംഭിച്ചത്.
അതേസമയം, കർഷകരുടെ ആവശ്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകുന്നതു വരെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ദല്ലേവാള്‍. കഴിഞ്ഞ നവംബർ 26 മുതലാണ് പഞ്ചാബ് – ഹരിയാന അതിർത്തിയായ ഖനൗരിയില്‍ നിരാഹാര സമരം ആരംഭിച്ചത്. ദല്ലേവാളിന്റെ ആരോഗ്യനില സംബന്ധിച്ച് സുപ്രീംകോടതി റിപ്പോർട്ട് തേടിയിരുന്നു