​ഇന്ത്യയുടെ സഹായത്തോടെ ജാഫ്‌നയിൽ നിർമിച്ച പ്രശസ്തമായ സാംസ്കാരിക കേന്ദ്രത്തിന് ‘തിരുവള്ളുവർ സാംസ്കാരിക കേന്ദ്രം’ എന്നു പേരിട്ടതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു

ന്യൂഡൽഹി: ഇന്ത്യയുടെ സഹായത്തോടെ ജാഫ്‌നയിൽ നിർമിച്ച പ്രശസ്തമായ സാംസ്കാരിക കേന്ദ്രത്തിന് ‘തിരുവള്ളുവർ സാംസ്കാരിക കേന്ദ്രം’ എന്നു പേരിട്ടതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.

ഇന്ത്യ ഇൻ ശ്രീലങ്ക എന്ന എക്സ് ഹാൻഡിലിലെ പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:

“ഇന്ത്യയുടെ സഹായത്തോടെ നിർമിച്ച ജാഫ്‌നയിലെ പ്രശസ്തമായ സാംസ്കാരിക കേന്ദ്രത്തിന് ‘തിരുവള്ളുവർ സാംസ്കാരിക കേന്ദ്രം’ എന്നു പേരിട്ടതിനെ സ്വാഗതം ചെയ്യുന്നു. മഹാനായ തിരുവള്ളുവർക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുന്നതിനു പുറ​മെ, ഇന്ത്യയിലെയും ശ്രീലങ്കയിലെയും ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക-ഭാഷ-ചരിത്ര-നാഗരിക ബന്ധങ്ങളുടെ തെളിവു കൂടിയാണിത്.”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →