മാജിക് മഷ്‌റൂം നിരോധിത പട്ടികയിലുള്‍പ്പെട്ട ലഹരിയല്ലെന്ന് ഹൈക്കോടതി

കൊച്ചി: മാജിക് മഷ്‌റൂം എന്‍ഡിപിഎസ് നിയമപ്രകാരം നിരോധിത പട്ടികയിലുള്‍പ്പെട്ട ലഹരിയല്ലെന്ന് ഹൈക്കോടതി. ഫംഗസ് മാത്രമായേ മാജിക് മഷ്‌റൂമിനെ കണക്കാക്കാനാകൂ. രണ്ടോ അതിലധികമോ ലഹരിയുടെ മിശ്രിതം സംബന്ധിച്ചും എന്‍ഡിപിഎസ് നിയമത്തില്‍ നിര്‍വചിച്ചിട്ടില്ല. ലഹരി മിശ്രിതത്തിന്‍റെ ഭാഗമായും മാജിക് മഷ്‌റൂം പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

മാജിക് മഷ്‌റൂം അടക്കം കൈവശംവച്ചതിന് എക്‌സൈസ് അറസ്റ്റ് ചെയ്ത കര്‍ണാടക സ്വദേശി രാഹുല്‍ റായ്ക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ജസ്റ്റീസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍റെ നിരീക്ഷണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →