ഡല്‍ഹി: താൻ ദൈവമല്ലെന്നും തെറ്റുകള്‍ സംഭവിക്കാമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന മുഖം രക്ഷിക്കാനാണെന്ന് കോണ്‍ഗ്രസ്. സ്വയം ദൈവമാണെന്നു പ്രചരിപ്പിക്കാൻ ശ്രമിച്ച പ്രധാനമന്ത്രിയാണ് ഇതു പറയുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. പഴയ പ്രസ്താവനയില്‍നിന്നുണ്ടായ ക്ഷീണം മറയ്ക്കാനാണ് പുതിയ വിശദീകരണമെന്നും ജയ്റാം രമേശ് പറഞ്ഞു. ദൈവികനിയോഗത്തെക്കുറിച്ച് മോദി പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ പോസ്റ്റ്.
മോദി ‘നോണ്‍ ബയോളജിക്കല്‍ പ്രധാനമന്ത്രി’ എന്ന പരിഹാസം
താൻ ദൈവത്താല്‍ പറഞ്ഞയച്ചവനാണെന്ന് തനിക്കു തോന്നിയിട്ടുണ്ടെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഒരു അഭിമുഖത്തില്‍ മോദി പറഞ്ഞിരുന്നു. കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികള്‍ മോദിയുടെ ഈ പ്രസ്താവനയ്ക്കെതിരേ പരിഹാസവുമായി രംഗത്തു വന്നിരുന്നു.
‘നോണ്‍ ബയോളജിക്കല്‍ പ്രധാനമന്ത്രി’ എന്നായിരുന്നു കോണ്‍ഗ്രസ് മോദിയെ പരിഹസിച്ചത്