ഡല്‍ഹി: ജമ്മു കാശ്മീരില്‍ ശ്രീനഗറിനും സോനാമാർഗിനുമിടയില്‍ നിർമ്മിച്ച 12 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം ജനുവരി 13ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 2,700 കോടി രൂപയാണ് ചെലവ്. സമുദ്രനിരപ്പില്‍ നിന്ന് 8,650 അടി ഉയരത്തിലാണ് തുരങ്കം നിർമ്മിച്ചിട്ടുളളത്. . മണ്ണിടിച്ചില്‍, ഹിമപാതം എന്നിവ പതിവായ പാതയില്‍ ശ്രീനഗറിനും ലേയ്‌ക്കും ഇടയില്‍ തുരങ്കം എല്ലാസമയത്തും ഗതാഗതം ഉറപ്പാക്കും.
സോജില തുരങ്ക പദ്ധതിയുടെ ഭാഗമാണ് സോനോമാർഗ് തുരങ്കം.
2028 ഓടെ പൂർത്തിയാകാൻ ലക്ഷ്യമിടുന്ന സോജില തുരങ്ക പദ്ധതിയുടെ ഭാഗമാണ് സോനോമാർഗ് തുരങ്കം. ദേശീയ പാത ഒന്നില്‍ ശ്രീനഗർ താഴ്‌വരയ്‌ക്കും ലഡാക്കിനും ഇടയില്‍ നിലവിലെ 49 കിലോമീറ്ററില്‍ ദൂരം 43 കിലോമീറ്ററായി കുറയും .
.