ലക്‌നോ: ഉത്തര്‍പ്രദേശിലെ കനൗജ് റെയില്‍വേ സ്‌റ്റേഷനില്‍ നവീകരണ പ്രവർത്തനങ്ങള്‍ക്കിടെ കെട്ടിടം തർന്നുവീണുണ്ടായ അപകടത്തില്‍ 20 പേര്‍ക്കു പരിക്കേറ്റു.മൂന്നുപേരുടെ നില ഗുരുതരമാണ്. 23 തൊഴിലാളികളെ അപകടസ്ഥലത്തു ,നിന്നും രക്ഷപ്പെടുത്തി.
35ഓളം തൊഴിലാളികളാണ് നിര്‍മാണസ്ഥലത്തുണ്ടായിരുന്നത്.
ജനുവരി 11 ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. സ്റ്റേഷനിലെത്തിയ ജനക്കൂട്ടം പൊടിപടലങ്ങള്‍ക്കുള്ളില്‍ പെട്ടതോടെ രക്ഷാപ്രവർത്തനം തുടക്കത്തില്‍ ഏറെ ദുഷ്കരമായിരുന്നു. റെയില്‍വേ സ്‌റ്റേഷനിലെ ആധുനികവത്കരണത്തിന്‍റെ ഭാഗമായി 35ഓളം തൊഴിലാളികളാണ് നിര്‍മാണസ്ഥലത്തുണ്ടായിരുന്നത്
കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് കനൗജ് നിയോജകമണ്ഡലത്തില്‍നിന്നുള്ള ബിജെപി എംഎല്‍എയും ഉത്തര്‍പ്രദേശിലെ സാമൂഹികക്ഷേമ മന്ത്രിയുമായ അസീം അരുണ്‍ പറഞ്ഞു