തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസലർമാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിലെ യുജിസി നിയമഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കി. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സർവകലാശാലകളെ രാഷ്്‌ട്രീയ താത്പര്യങ്ങള്‍ക്കായി ദുരുപയോഗിക്കാനാണ് യുജിസി കരടു ചട്ടം പുതുക്കിയത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതു നടപടിയെയും എതിർക്കുന്നതിന്‍റെ ഭാഗമായി വിസിമാരെ കണ്ടെത്താനുള്ള ബദല്‍ മാർഗത്തെക്കുറിച്ചും കേരളം ആലോചിക്കണം.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് ആക്കം കൂട്ടും
വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി രൂപീകരണത്തില്‍ ചാൻസലർക്ക് അമിതാധികാരം നല്‍കുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പ്രതിനിധികളെ കേരളത്തില്‍ വിസിമാരായി നിയമിക്കാൻ കാരണമാകും. ഇതു കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് ആക്കം കൂട്ടുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി