വ്യോമയാനമേഖലയിൽ ജനുവരി 1 മുതൽ ഭാരതീയ വായുയാൻ അധിനിയം നിലവിൽ വന്നു

ഡല്‍ഹി: 90 വർഷം പഴക്കമുള്ള എയർക്രാഫ്റ്റ് നിയമത്തിനു പകരം ഭാരതീയ വായുയാൻ അധിനിയം 2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യത്തു വിമാനങ്ങളുടെ രൂപകല്പനയും നിർമാണവും സുഗമമാക്കുന്നതിനും വ്യോമയാനമേഖലയിലെ ബിസിനസ് എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം.

1934 ലെ എയർക്രാഫ്റ്റ് നിയമത്തിനു പകരം ഭാരതീയ വായുയാൻ

വിമാനത്തിന്‍റെ ഡിസൈൻ, നിർമാണം, പരിപാലനം, കൈവശം വയ്ക്കല്‍, ഉപയോഗം, ഓപ്പറേഷൻ, വില്പന തുടങ്ങിയവയും കയറ്റുമതി, ഇറക്കുമതി എന്നിവയുടെ നിയന്ത്രണവും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. 21 തവണ ഭേദഗതി വരുത്തിയ 1934 ലെ എയർക്രാഫ്റ്റ് നിയമത്തിനു പകരമായി കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തിലാണ് ഭാരതീയ വായുയാൻ അധിനിയം കേന്ദ്രസർക്കാർ അവതരിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →