രാചന്ദ്പുർ: കലാപാന്തരീക്ഷം തുടരുന്ന മണിപ്പുരിലെ കാങ്പോക്പിയില്‍ സുരക്ഷാസേനയുടെ വിന്യാസം തടസപ്പെടുത്തി കുക്കി സ്ത്രീകള്‍.കാങ്പോക്പിയില്‍ തംനാപോക്ക്പിക്കിനു സമീപം ഉയോക്ചിംഗിലാണ് സംയുക്ത സേനയെ പ്രതിരോധിക്കാൻ സ്ത്രീകളുടെ വലിയ സംഘം അണിനിരന്നത്. കുക്കി മേധാവിത്വമുള്ള ഉയർന്ന പ്രദേശങ്ങളെയും മെയ്തെകള്‍ കൂടുതലായുള്ള ഇഫാല്‍താഴ്‌വരയെയും വേർതിരിക്കുന്ന നിഷ്പക്ഷ മേഖലയിലാണ് സംഭവം.
സുരക്ഷാസേനയുടെ നടപടിയില്‍ നിരവധിപേർക്ക് പരിക്കേറ്റതായി പ്രദേശവാസികള്‍
സുരക്ഷാസേനയുടെ നടപടിയില്‍ നിരവധിപേർക്ക് പരിക്കേറ്റതായി പ്രദേശവാസികള്‍ ആരോപിച്ചു. കരസേനയുടെയും ബിഎസ്‌എഫിന്‍റെയും സിആർപിഎഫിന്‍റെയും ഒപ്പം മണിപ്പുർ പോലീസും അടങ്ങുന്നതായിരുന്നു സംഘം. സ്ഥിതിഗതികള്‍ ഡിസംബർ 31 വൈകുന്നേരത്തോടെ സാധാരണ നിലയിലെത്തിയതായി സുരക്ഷാസേന അറിയിച്ചു.
കുക്കികളുടെ ബങ്കറുകളില്‍ സുരക്ഷാസന കടന്നുകയറി
ഇംഫാല്‍ താഴ്‌വരയിലേക്ക് ഉയർന്ന പ്രദേശങ്ങളില്‍നിന്ന് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്നാണ് സുരക്ഷാസേന പ്രദേശത്തെത്തിയത്. എന്നാല്‍, കുക്കികളുടെ ബങ്കറുകളില്‍ സുരക്ഷാസന കടന്നുകയറിയതാണു പ്രശ്നകാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നത്