റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിഹാറില്‍നിന്നുള്ള രണ്ടു തൊഴിലാളികള്‍ മണിപ്പൂരിൽ വെടിയേറ്റു മരിച്ചു

December 16, 2024 - 5:57 am

ഇംഫാല്‍: കലാപഭൂമിയായ മണിപ്പുരില്‍ ബിഹാറില്‍നിന്നുള്ള രണ്ടു തൊഴിലാളികള്‍ വെടിയേറ്റു മരിച്ചു. കക്ചിംഗ്- വാബാഗൈ റോഡിലെ കെയ്‌റാക്കിലെ പഞ്ചായത്ത് ഓഫീസിനു സമീപം ഡിസംബർ 14 ശനിയാഴ്ച അജ്ഞാതസംഘം തൊഴിലാളികള്‍ക്കുനേരേ വെടിവയ്ക്കുകയായിരുന്നു. മെയ്‌തെയ് വിഭാഗക്കാര്‍ക്ക് ആധിപത്യമുള്ള മേഖലയിലുണ്ടായ ആക്രമണത്തില്‍ ബിഹാറിലെ ഗോപാല്‍ഗഞ്ച് സ്വദേശികളായ സുനലാല്‍ കുമാര്‍ (18), ദശരത് കുമാര്‍ (17) എന്നിവരാണ് കൊല്ലപ്പെട്ടത്.

ആശ്രിതർക്കു രണ്ടുലക്ഷംരൂപ വീതം സഹായധനം

നിർമാണതൊഴിലാളികളായ ഇരുവരും ജോലിയ്ക്കുശേഷം വാടകവീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അക്രമികളുടെ മുന്നില്‍പ്പെട്ടത്. സംഭവത്തില്‍ അതീവദുഃഖം രേഖപ്പെടുത്തുന്നതായി പറഞ്ഞ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇരുവരുടേയും ആശ്രിതർക്കു രണ്ടുലക്ഷംരൂപ വീതം സഹായധനം നല്കുമെന്നും അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *