. തിരുവനന്തപുരം: ലളിതവും കഠിനവും ശരാശരി നിലവാരമുള്ളതുമായ ചോദ്യങ്ങള്‍ മിശ്രണം ചെയ്ത് സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷാ ചോദ്യങ്ങള്‍ പുതിയരീതിയിലേക്ക് വരുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ ഗവേഷക പരിശീലന സമിതി വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു.
ഒരു പരീക്ഷയില്‍ ആകെയുള്ള ചോദ്യങ്ങളില്‍ 20 ശതമാനം കഠിനമായ ചോദ്യങ്ങളും 50 ശതമാനം ശരാശരി നിലവാരത്തിലുള്ളതും 30 ശതമാനം ലളിതവുമായിരിക്കണമെന്ന് എസ്‌സിഇആർടിയുടെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
വരുന്ന മൂന്ന് അധ്യയനവർഷങ്ങളിലായി പുതിയ രീതി നടപ്പാക്കും
എസ്‌സിഇആർടിയുടെ സ്റ്റേറ്റ് അസസ്മെന്‍റ് സെല്ലാണ് പുതിയ ചോദ്യ പേപ്പറിന്‍റെ കരട് തയാറാക്കി സർക്കാരിനു നല്കിയിട്ടുള്ളത്. ഇതിന്‍റെ തുടർ നടപടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളും. വരുന്ന മൂന്ന് അധ്യയനവർഷങ്ങളിലായി എട്ടു മുതല്‍ 10 വരെയുള്ള ക്ലാസുകളുടെ പരീക്ഷകളില്‍ ഈ രീതി നടപ്പാക്കുമെന്നാണ് സൂചന