കട്ടപ്പന : . വൈദ്യുത ചാർജ് വർദ്ധിപ്പിക്കുന്ന നടപടിക്കെതിരെ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ പരിപാടിയോട് അനുബന്ധിച്ച് കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും നടത്തി.. അടിക്കടി ഉണ്ടാകുന്ന വൈദ്യുതി ചാർജ് വർദ്ധന സാധാരണ ജനങ്ങളുടെ കുടുംബ ബഡ്ജറ്റിനെ തന്നെ താളം തെറ്റിക്കുന്നത്തിനൊപ്പം വ്യാപാരികള്‍ക്കും വലിയ പ്രതിസന്ധിയാണെന്ന് അസോസിയേഷൻ പറഞ്ഞു.
മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് ഉദ്ഘാടനം ചെയ്തു.
കട്ടപ്പന കെ.എസ്.ഇ.ബി ഓഫീസിനു മുൻപില്‍ നടന്ന ധർണ കട്ടപ്പന മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് ഉദ്ഘാടനം ചെയ്തു. മർച്ചന്റ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് സിജോമൻ ജോസ് , ജോഷി കുറ്റട,കെ പി ബഷീർ,കെ പി ഹസൻ,ഷിയാസ് എ കെ, വി ബൈജു എന്നിവർ നേതൃത്വം നല്‍കി