ലക്നൗ: യുപിയില്‍ കാമുകന്റെ വിവാഹം ചടങ്ങിനിടെ കേരളത്തില്‍ നിന്നുള്ള കാമുകിയുടെ അപ്രതീക്ഷിത പ്രവേശം. ഷേർപൂർ സ്വദേശിയായ ദില്‍ബറിനെ തേടിയാണ് മലയാളി പെണ്‍കുട്ടി എത്തിയത്. സഹരൻപൂരില്‍ 2024 ഡിസംബർ 10 ചൊവ്വാഴ്ചയാണ് സംഭവമെന്ന് ദേശീയ മാദ്ധ്യങ്ങള്‍ റിപ്പോർട്ട് ചെയ്തു. കേരളത്തിലെ ഫർണിച്ചർ കടയില്‍ ജോലി ചെയ്യുമ്പോഴാണ് ദില്‍ബറിനെ പരിചയപ്പെട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞു. ഏഴ് വർഷമായി ദില്‍ബഹറുമായി ബന്ധമുണ്ടെന്നും വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ തെളിവായി നിരവധി ഫോട്ടോകളും പെണ്‍കുട്ടി വധുവിന്റെ വീട്ടുകാരെ കാണിച്ചു . നവംബർ 30ന് യുവാവിനെതിരെ കേരള പോലീസില്‍ പരാതി നല്‍കിയതായും പെണ്‍കുട്ടി പറഞ്ഞു
നിരവധി സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി ദില്‍ബഹർ വഞ്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ വധുവിന്റെ വീട്ടുകാർ വരനെയും പിതാവ് സുല്‍ഫാനെയും തടഞ്ഞു നിർത്തി പൊലീസില്‍ ഏല്‍പ്പിച്ചു. നിരവധി സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി ദില്‍ബഹർ വഞ്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ഇതില്‍ ഒരു യുവതിയെ ഗർഭിണിയായെന്നും യുവാവ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും പെണ്‍കുട്ടി ആരോപിച്ചു
ഇവരുടെ ബന്ധം പൊലീസിനോട് സമ്മതിച്ച് യുവാവ്
പെണ്‍കുട്ടിയുടെ ആരോപണം യുവാവ് ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇവരുടെ ബന്ധം പൊലീസിനോട് സമ്മതിച്ചു. പൊലീസ് സ്‌റ്റേഷനില്‍ രാത്രി വൈകിയും മൂന്നു കക്ഷികളും തമ്മില്‍ ചർച്ച തുടർന്നു. നിലവില്‍ ഒരു പാർട്ടിയും രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് എസ്പി അഭിമന്യു മൊഗ്ലിക് അറിയിച്ചു. പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി