പത്തനംതിട്ട: എഡിഎം നവീൻ ബാബു മരിച്ച സംഭവത്തില്‍ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഭാര്യ മഞ്ജുഷ കോടതിയെ വീണ്ടും സമീപിച്ചു.
നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം ശരിയായ രീതിയില്‍ നടന്നില്ലെന്നും മഞ്ജുഷ ആരോപിച്ചു. ഭർത്താവ് തൂങ്ങിമരിച്ചുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നും കൊല നടത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് സംശയിക്കേണ്ടിവരുമെന്നും, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയില്‍ മഞ്ജുഷ ആരോപിച്ചു
ശരിയായ രീതിയിലുള്ള പോസ്റ്റുമോർട്ടം നടന്നില്ല.
ഇൻക്വസ്റ്റില്‍ കഴുത്തില്‍ കണ്ടെത്തിയ പാട് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ സൂചിപ്പിച്ചിട്ടില്ല. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങളും ഇതുവരെ നല്‍കിയിട്ടില്ല. 55 കിലോ ഭാരമുള്ള നവീൻ ബാബു എങ്ങനെ ചെറിയ കയറില്‍ കെട്ടിതൂങ്ങി മരിക്കും. കേസിലെ പ്രതിയായ പിപി ദിവ്യയെ . സംരക്ഷിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പിപി ദിവ്യയെ സ്വീകരിക്കാൻ സെക്രട്ടറിയുടെ ഭാര്യ പോയെന്നും മഞ്ജുഷ ഹർജിയില്‍ പറയുന്നു. മഞ്ജുഷയുടെ ഹർജി കോടതി പരിഗണിയ്ക്കുകയാണ്