കഞ്ചാവ് കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി 23 കിലോ കഞ്ചാവുമായി വീണ്ടും അറസ്റ്റിൽ

തൃശ്ശൂർ: കഞ്ചാവ് കടത്തിയതിന് ഏഴര വർഷം കഠിന തടവിനും 75000 രൂപ പിഴയടയ്ക്കാനും ശിക്ഷിക്കപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന പ്രതി 23 കിലോ കഞ്ചാവുമായി വീണ്ടും അറസ്റ്റിലായി. .ഏകദേശം അൻപതിലേറെ ലഹരി മരുന്ന് കേസുകളില്‍ പ്രതിയായ മാള പൂപ്പത്തി സ്വദേശി നെടുംപറമ്പില്‍ വീട്ടില്‍ ഷാജി എന്ന പൂപ്പത്തി ഷാജി (66)യാണ് അറസ്റ്റിലായത്. .ഇയാളില്‍ നിന്ന് 23 കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു.

പോലീസിനെ കണ്ടപ്പോള്‍ ബാഗ് ഒളിപ്പിക്കാൻ പ്രതി ശ്രമിച്ചു.

കൊടകരയില്‍ ദേശീയപാതയോട് ചേർന്ന ബസ് സ്റ്റോപ്പിന് സമീപം സംശയാസ്പദമായി കണ്ടപ്പോഴാണ് ഇയാളെ പരിശോധിച്ചത്. കൊടകരയില്‍ ബസില്‍ വന്നിറങ്ങിയ ഷാജി ഓട്ടോറിക്ഷ കാത്ത് നില്‍ക്കുകയായിരുന്നു. ഇയാളുടെ കൈയ്യില്‍ ഒരു ഷോള്‍ഡർ ബാഗും വലിയ ബാഗും ഉണ്ടായിരുന്നു. പോലീസിനെ കണ്ടപ്പോള്‍ ബാഗ് ഒളിപ്പിക്കാൻ പ്രതി ശ്രമിച്ചു. ഇതോടെ പൊലീസ് ബാഗുകള്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. 2020 നവംബർ മാസത്തിലാണ് ഇതിന് മുൻപ് ഷാജി അറസ്റ്റിലായത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →