സിറിയയില്‍ എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍

ന്യൂഡല്‍ഹി: അട്ടിമറി നീക്കത്തിലൂടെ ഭരണം ഭീകരർ പിടിച്ചെടുത്ത സിറിയയില്‍ എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് റിപ്പോർട്ട്‌.എംബസി എല്ലാ ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ സുരക്ഷിതരാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 90 ഇന്ത്യൻ പൗരന്മാരാണ്‌ സിറിയയിലുള്ളത്‌. ഇതില്‍ 14 പേർ യുഎന്നിന്റെ വിവിധ സംഘടനകളില്‍ ജോലി ചെയ്യുന്നവരാണ്‌.

ഭീകരസംഘടനയായ ഹയാത് തഹ്‌രീർ അല്‍ ഷാം ആണ് സിറിയൻ ഭരണം പിടിച്ചെടുത്തത്‌.

ഇന്ത്യൻ എംബസി ദമാസ്‌കസില്‍ പ്രവർത്തിക്കുന്നുണ്ടെന്നും സിറിയയിലെ ഇന്ത്യൻ പൗരന്മാരെ സഹായിക്കാൻ എംബസി സജ്ജമാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഭീകരസംഘടനയായി യുഎൻ പ്രഖ്യാപിച്ച ഹയാത് തഹ്‌രീർ അല്‍ ഷാം (എച്ച്‌ടിഎസ്) ആണ് സിറിയൻ മേഖലയില്‍ കടന്നുകയറി ഭരണം പിടിച്ചെടുത്തത്‌.

മൂന്നു ലക്ഷത്തോളം പേർക്ക് പലായനംചെയ്യേണ്ടിവന്നതായി റിപ്പോർട്ട്

സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ 5,00,000-ത്തിലധികം ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്. ജനസംഖ്യയുടെ പകുതിയിലധികം പേർ വീടുകളില്‍ നിന്ന് പലായനം ചെയ്തു. വിമതഭീകരരുടെ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന്‌ വടക്കുപടിഞ്ഞാറൻ സിറിയയില്‍നിന്ന്‌ മൂന്നു ലക്ഷത്തോളം പേർക്ക് പലായനംചെയ്യേണ്ടിവന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →