ആലുവ: പെരിയാറില്‍ നാലംഗസംഘം സഞ്ചരിച്ച വഞ്ചിമറിഞ്ഞ് ഒരാളെ കാണാതായി. ആലുവ പട്ടേരിപ്പുറം അറവച്ചപ്പറമ്പില്‍ അശോകൻ – ബിന്ദു ദമ്പതികളുടെ മകൻ അജയിനെയാണ് (25) കാണാതായത്.രാത്രി വൈകിയും തെരച്ചില്‍ തുടരുന്നു. ഡിസംബർ 8 ന് വൈകിട്ട് നാലോടെയാണ് നാലംഗസംഘം പുളിഞ്ചോട് കല്ലുകടവില്‍നിന്ന് ഫൈബർവഞ്ചിയില്‍ പെരിയാർ ചുറ്റാനിറങ്ങിയത്. ഇതിനിടയില്‍ വഞ്ചി മറിയുകയായിരുന്നു. അജയ് ഒഴികെയുള്ളവർ നീന്തിയും നാട്ടുകാരുടെ സഹായത്തോടെയും രക്ഷപ്പെട്ടു. നീന്താൻ വശമില്ലാത്ത അജയ് വെള്ളത്തില്‍ മുങ്ങിപ്പോയി.
പെരിയാറില്‍ തെരച്ചില്‍ തുടരുകയാണ്.
ആലുവ ഫയർഫോഴ്സ് സംഘവും പൊലീസും ഉളിയന്നൂരില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ദ്ധരുമെല്ലാം പെരിയാറില്‍ തെരച്ചില്‍ തുടരുകയാണ്. തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒരുമാസം മുമ്പാണ് ഗ്രാഫിക് ഡിസൈനറായി അജയ് ജോലിയില്‍ പ്രവേശിച്ചത്.