കരുവന്നൂർ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ പരാമർശങ്ങള്‍ക്കെതിരെ ഇഡി സുപ്രീംകോടതിയിലേക്ക്.
ജാമ്യ ഉത്തരവിലെ ചില പരാമർശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെടും. പ്രതികള്‍ കുറ്റം ചെയ്തതായി കരുതാൻ കാരണമില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിലാണ് ഇഡിക്ക് അതൃപ്തി
കേസിന്‍റെ വിചാരണയെ അടക്കം ബാധിക്കുമെന്ന് വിലയിരുത്തല്‍.
ഹൈക്കോടതി ഉത്തരവിലെ പരാമർശം കേസിന്‍റെ വിചാരണയെ അടക്കം ബാധിക്കുമെന്ന് വിലയിരുത്തല്‍. എന്നാല്‍ ജാമ്യ നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കാൻ ആലോചനയില്ല. സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷന്‍റെ ജാമ്യ ഉത്തരവിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ പരാർമർശമുളളത്