ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് നവംബർ 30 ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ പുതുച്ചേരി തീരം തൊട്ടു. തമിഴ്നാട്ടിലും പുതുച്ചേരിയിലും ജനങ്ങൾ ആശങ്കയിൽ രാത്രി ഏഴോടെ ചെന്നൈ ഉള്‍പ്പെടെയുള്ള തീരദേശ ജില്ലകളില്‍ മഴ കനത്തു. ഒപ്പം ശക്തമായ കാറ്റും. 90 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പ്.
104 വിമാന സർവീസുകള്‍ റദ്ദാക്കി. 21 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.
ചെന്നൈ വിമാനത്താവളം ഡിസംബർ 1 പുലർച്ചെ നാലു വരെ അടച്ചിട്ടു. 104 വിമാന സർവീസുകള്‍ റദ്ദാക്കി. 21 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. മുന്നോടിയായി രാവിലെ തുടങ്ങിയ മഴ ഉച്ചയോടെ ശമിച്ചിരുന്നു. ചെന്നൈയിലും എട്ട് ജില്ലകളിലുമായി ശക്തമായ മഴപെയ്തു. റെയില്‍വെ ട്രാക്കുകളിലും റോഡിലും വെള്ളം നിറഞ്ഞു. പ്രളയഭീതിയില്‍ ജനങ്ങള്‍ ഫ്‌ളൈ ഓവറുകളില്‍ കാറുകള്‍ പാർക്ക് ചെയ്തത് നഗരത്തിലാകെ ഗതാഗതകുരുക്ക് സൃഷ്ടിച്ചു. ഉച്ചയ്ക്കു ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിലായിരിക്കും ഫെയ്ഞ്ചല്‍ കരതൊടുക എന്നായിരുന്നു മുന്നറിയിപ്പ്.
തിരുവാരൂരിലെ കേന്ദ്ര സർവകലാശാലയുടെ പരിപാടി റദ്ദാക്കി.
രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കേണ്ട തിരുവാരൂരിലെ കേന്ദ്ര സർവകലാശാലയുടെ പരിപാടി റദ്ദാക്കി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമിയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. അടുത്ത 48 മണിക്കൂർ കനത്ത മഴയുണ്ടായേക്കാമെന്നും കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ബീച്ചുകളിലും അമ്യൂസ്‌മെന്റ് പാർക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തി.
ചെന്നൈ ഉള്‍പ്പെടെ 8 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് നവംബർ 30 ന് അവധി നല്‍കി. പുതുച്ചേരിയിലും അവധിയാണ്. ഐ.ടി കമ്പനികള്‍ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. ബീച്ചുകളിലും അമ്യൂസ്‌മെന്റ് പാർക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വാരാന്ത്യത്തില്‍ വിനോദ പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. ചെന്നൈ മെട്രോ സർവീസ് വൈകിട്ടുവരെ മുടങ്ങിയില്ല.
റെഡ് അലർട്ട്
ചെന്നൈ, തിരുവള്ളൂർ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം,വില്ലുപുരം, കള്ളക്കുറിച്ചി, കടലൂർഓറഞ്ച് അലർട്ട്: റാണിപേട്ട്, തിരുവണ്ണാമലൈ, വെല്ലൂർ, പെരമ്പള്ളൂർ, അരിയല്ലൂർ, തഞ്ചാവൂർ, തിരുവാരൂർ, മയിലാടുതുറൈ, നാഗപട്ടണം, കാരയ്ക്കല്‍ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.