രണ്ടേകാല്‍ കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ടേകാല്‍ കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി. ഡിആർഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയില്‍ കൊച്ചി കസ്റ്റംസ് യൂണിറ്റാണ് 7.920 കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവ് പിടികൂടിയത്.

ബാഗേജിനകത്ത് 17 ബാഗുകളിലാക്കിയാണ് ഇയാള്‍ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

2024 നവംബർ 28 വ്യാഴാഴ്ച ബാങ്കോക്കില്‍നിന്ന് എയർ ഏഷ്യാ വിമാനത്തിലെത്തിയ കോഴിക്കോട്‌ സ്വദേശി ഫവാസാണ് പിടിയിലായത്. ബാഗേജിനകത്ത് 17 ബാഗുകളിലാക്കിയാണ് ഇയാള്‍ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →